വിമാനം അടിയന്തിരമായി നിലത്തിറക്കി, കാരണം ഞെട്ടിക്കുന്നത്

വിമാനം അടിയന്തിരമായി നിലത്തിറക്കി, കാരണം ഞെട്ടിക്കുന്നത്

പല തകരാറുകള്‍ മൂലം വിമാനങ്ങള്‍ നിലത്തിറക്കാറുണ്ട്. ഇത്തരത്തില്‍ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. വിമാനം അടിയന്തിരമായി നിലത്തിറക്കാന്‍ കാരണമായത് ചില്ല തകര്‍ന്നതാണ്. മുന്നിലെ ഒരു ഗ്ലാസ് ഇളകി മാറിയതോടെ വിമാനം അടിയന്തിരമായി നിലത്തിറക്കുകയായിരുന്നു. സൗത്ത്വെസ്റ്റ് ചൈനയിലെ എയര്‍പോര്‍ട്ടിലാണ് സംഭവം. സിഷ്വാന്‍ എയര്‍ലൈന്‍സാണ് ചില്ല് തകര്‍ന്നതിനെ തുടര്‍ന്ന് അടിയന്തിരമായി നിലത്തിറക്കിയത്. കോക്ക്പിറ്റിന്റെ വലത് വശത്തുള്ള ചില്ലാണ് ഇളകി വീണത്.

സംഭവത്തില്‍ യാത്രക്കാര്‍ക്ക് ആര്‍ക്കും പരുക്ക് പറ്റിയിട്ടില്ലെന്നും എന്നാല്‍ വലത് വശത്തിരുന്ന പൈലറ്റിന് ചില പരുക്കുകള്‍ പറ്റിയിട്ടുണ്ടെന്നും ചൈനയുടെ സിവില്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ അറിയിച്ചു. കാബിന്‍ ക്രൂ മെമ്പേഴ്സിനും ചെറിയ പരുക്കുകള്‍ പറ്റിയിട്ടുണ്ട്. എന്നാല്‍ ഗ്ലാസ് ഇളകി വീഴാനുള്ള കാരണം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. സെന്‍ട്രല്‍ ചൈനീസ് മുനിസിപ്പാലിറ്റിയില്‍ നിന്നും ടിബറ്റന്‍ തലസ്ഥാനമായ ലഹ്സയിലേക്കാണ് വിമാനം പുറപ്പെട്ടത്. ഇതിനിടെയാണ് അപകടമുണ്ടായത്.

Leave a Reply

Your email address will not be published.