രണ്ട് ക്വിന്റല്‍ നിരോധിത പ്ലാസ്റ്റിക് പിടികൂടി

രണ്ട് ക്വിന്റല്‍ നിരോധിത പ്ലാസ്റ്റിക് പിടികൂടി

കാസര്‍കോട്: ഗോഡൗണില്‍ സൂക്ഷിച്ച 200 കിലോ നിരോധിത പ്ലാസ്റ്റിക്ക് കാരിയര്‍ ബാഗുകള്‍ പിടിച്ചെടുത്തു. ഇന്നലെ വൈകിട്ട് മൂന്നരയോടെ രഹസ്യവിവരത്തെ തുടര്‍ന്ന് നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് എം.ജി.റോഡിലെ സ്വകാര്യ വ്യക്തിയുടെ ഗോഡൗണില്‍ സൂക്ഷിച്ച 51 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക്ക് കാരിയര്‍ ബാഗുകള്‍ പിടിച്ചെടുത്തത്. ഇത്തരം പ്ലാസ്റ്റിക്ക് ബാഗുകള്‍ വ്യാപകമായി വില്‍പന നടത്തുന്നതായി പരാതിയുണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയപ്പോര്‍ ചില കടകളില്‍ നിന്നും പിടിച്ചെടുത്തിരുന്നു.പരിശോധന ഭയന്നാണ് ഗോഡൗണില്‍ സൂക്ഷിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.പരിശോധനയ്ക്ക് ആരോഗ്യ വകുപ്പ് ഇന്‍സ്‌പെക്ടര്‍ കെ.വി.രാജീവന്‍, ജൂനിയര്‍ ഇന്‍സ്‌പെക്ടര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published.