മുന്‍ പ്രീമിയര്‍ ലീഗ് താരം കാറപകടത്തില്‍ മരണപെട്ടു

മുന്‍ പ്രീമിയര്‍ ലീഗ് താരം കാറപകടത്തില്‍ മരണപെട്ടു

മുന്‍ ആസ്റ്റന്‍ വില്ല ഡിഫന്‍ഡര്‍ ലോയ്ഡ് സാമൂവലിന് കാറപകടത്തില്‍ ദാരുണാന്ത്യം. താരത്തിന്റെ ജന്മ ദേശമായ ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ ഫുട്‌ബോള്‍ അസോസിയേഷനാണ് വാര്‍ത്ത പുറത്ത് വിട്ടത്. ബോള്‍ട്ടന് വേണ്ടിയും സാമുവല്‍ ബൂട്ട് കെട്ടിയിട്ടുണ്ട്.

ഇംഗ്ലണ്ടില്‍ സ്വന്തം കുട്ടികളെ സ്‌കൂളില്‍ ഇറക്കി മടങ്ങും വഴിയാണ് താരത്തിന് അപകടം പറ്റിയത്. 37 വയസുകാരനായ താരം 240 പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ചെറു പ്രായത്തില്‍ തന്നെ ഇംഗ്ലണ്ടില്‍ പന്ത് തട്ടാന്‍ ചേക്കേറിയ സാമുവല്‍ വെസ്റ്റ് ഹാം, ചാള്‍ട്ടന്‍ എന്നീ ടീമുകളുടെ അക്കാദമി വഴിയാണ് ഫുട്‌ബോളിലേക്ക് എത്തുന്നത്.

Leave a Reply

Your email address will not be published.