അജാനൂര്‍ പഞ്ചായത്ത് കമ്മിറ്റി മില്ലത്ത് സാന്ത്വനം മിഷന്‍ 20-20 റേഷന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു

അജാനൂര്‍ പഞ്ചായത്ത് കമ്മിറ്റി മില്ലത്ത് സാന്ത്വനം മിഷന്‍ 20-20 റേഷന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട് : ഐ.എന്‍.എല്‍ അജാനൂര്‍ പഞ്ചായത്ത് കമ്മിറ്റി നടപ്പിലാക്കുന്ന മില്ലത്ത് സാന്ത്വനം മിഷന്‍ 20-20 റേഷന്‍ പദ്ധതി ഉല്‍ഘാടനം കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്സണ്‍ എല്‍. സുലൈഖ നിര്‍വ്വഹിച്ചു. പഞ്ചായത്തിലെ തിരഞ്ഞെടുത്ത അമ്പതോളം കുടുംബങ്ങള്‍ക്ക് ഓരോ മാസവും ഉപ്പു തൊട്ടു കര്‍പ്പൂരം വരെ അടങ്ങുന്ന ഭക്ഷണ സാധനങ്ങളാണ് റേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഓരോ മാസവും അമ്പതിനായിരം രൂപയോളം വരുന്ന കാരുണ്യ പദ്ധതികളാണ് മിഷന്‍ 20-20 പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ: ഖാദര്‍ മാങ്ങാട്, ബില്‍ടെക് അബ്ദുല്ല, മൊയ്ദീന്‍ കുഞ്ഞി കളനാട്,അസീസ് കടപ്പുറം, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എം.കുഞ്ഞികൃഷ്ണന്‍, ജനതാദള്‍ (യു) ജില്ലാ പ്രസിഡന്റ് എ.വി .രാമകൃഷ്ണന്‍, പദ്ധതിയുടെ ചെയര്‍മാന്‍ ഹമീദ് മുക്കൂട്, കണ്‍വീനര്‍ റിയാസ് അമലടുക്കം, ഗഫൂര്‍ ബാവ, കെ.സി.മുഹമ്മദ് കുഞ്ഞി, മുഹമ്മദ് അസ്ലം, ടി .ഹംസ മാസ്റ്റര്‍, ലത്തീഫ് പള്ളിക്കര, ശരീഫ് കൊളവയല്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published.