ദേശീയ പാതയോരത്ത് ഒഴിപ്പിച്ച പെട്ടിക്കടകള്‍ കൈയേറ്റക്കാര്‍ പുനസ്ഥാപിച്ചു

ദേശീയ പാതയോരത്ത് ഒഴിപ്പിച്ച പെട്ടിക്കടകള്‍ കൈയേറ്റക്കാര്‍ പുനസ്ഥാപിച്ചു

മൂന്നാര്‍: ദേശീയ പാതയോരത്ത് രണ്ടാഴ്ചമുമ്ബ് ഒഴിപ്പിച്ച പെട്ടിക്കടകള്‍ വീണ്ടും സ്ഥാപിച്ചു. പഴയ മൂന്നാര്‍ ബൈപ്പാസ് പാലത്തിനു സമീപം ദേശീയപാതയോരത്താണ് കഴിഞ്ഞ ദിവസം രാത്രി രണ്ടു പെട്ടിക്കടകള്‍ സ്ഥാപിച്ചത്. നീലക്കുറിഞ്ഞി സീസണു മുന്നോടിയായി ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ രണ്ടാഴ്ച മുമ്ബാണ് പോലീസും പഞ്ചായത്തും ചേര്‍ന്ന് മൂന്നാറിലെ വഴിയോരക്കച്ചവടങ്ങളും പെട്ടിക്കടകളും ഒഴിപ്പിച്ചത്. എന്നാല്‍, പോലീസിനെയും പഞ്ചായത്ത് അധികൃതരെയും നോക്കുകുത്തികളാക്കി വീണ്ടും കൈയേറ്റക്കാര്‍ പെട്ടിക്കടകള്‍ സ്ഥാപിക്കുകയായിരുന്നു.

Leave a Reply

Your email address will not be published.