മൊബൈലില്‍ സംസാരിച്ച് വാഹനം ഓടിച്ചാല്‍ കേസെടുക്കാനാവില്ല- ഹൈകോടതി

മൊബൈലില്‍ സംസാരിച്ച് വാഹനം ഓടിച്ചാല്‍ കേസെടുക്കാനാവില്ല- ഹൈകോടതി

കൊച്ചി: മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനം ഓടിച്ചാല്‍ കേരളാ പോലീസ് ആക്ട് 118 ല പ്രകാരം കേസ് എടുക്കാനാവില്ലെന്ന് ഹൈകോടതി. വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള വ്യവസ്ഥ നിയമത്തില്‍ നിലവില്‍ ഇല്ലാത്തതിനാല്‍ പൊലീസിന് കേസ് എടുക്കാന്‍ കഴിയില്ലെന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്.

ഫോണില്‍ സംസാരിക്കുന്നത് പൊതുജനങ്ങളെ അപകടപ്പെടുത്തുന്ന ഒന്നാണെങ്കില്‍ മാത്രമേ പോലീസ് നടപടി സാധ്യമാകൂ എന്നും കോടതി ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ കേസ് എടുത്ത പോലീസ് നടപടിയെ ചോദ്യം ചെയ്ത് കാക്കനാട് സ്വദേശി എം.ജെ.സന്തോഷ് നല്‍കിയ ഹരജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ വിധി.

Leave a Reply

Your email address will not be published.