ജോലിസ്ഥലത്ത് നിന്ന് എഴുപത് ലക്ഷത്തിലേറെ രൂപയുമായി കടന്നുകളഞ്ഞ യുവാവ് ദുബായില്‍ പിടിയില്‍

ജോലിസ്ഥലത്ത് നിന്ന് എഴുപത് ലക്ഷത്തിലേറെ രൂപയുമായി കടന്നുകളഞ്ഞ യുവാവ് ദുബായില്‍ പിടിയില്‍

ദുബായ്: ജോലിസ്ഥലത്ത് നിന്നും 407,550 ദിര്‍ഹവുമായി കടന്നുകളഞ്ഞ യുവാവ് ദുബായില്‍ വിചാരണ നേരിടുന്നു. യുഎഇ വിദേശകാര്യ മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന 38 കാരനാണ് പണവുമായി കടന്നുകളഞ്ഞത്. 407,550 ദിര്‍ഹം വിലവരുന്ന 228 അറ്റസ്റ്റേഷന്‍ സ്റ്റിക്കറുകള്‍ മോഷ്ടിച്ച് മറിച്ച് വില്‍ക്കാനായിരുന്നു ഇയാളുടെ ശ്രമം. കൂടെ ജോലി ചെയ്യുന്ന മറ്റൊരാളുടെ വിവരങ്ങള്‍ ഉപയോഗിച്ച് ഇലക്ട്രോണിക് സിസ്റ്റത്തിലൂടെയാണ് ഇയാള്‍ മോഷണം നടത്തിയത്.

ഇലക്ട്രോണിക് സിസ്റ്റത്തില്‍ അനുവാദമില്ലാതെ നുഴഞ്ഞുകയറിയതിനും പൊതുമുതല്‍ മോഷ്ടിച്ചതിനുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം താന്‍ 60 സ്റ്റിക്കറുകള്‍ മാത്രമാണ് മോഷ്ടിച്ചതെന്ന് ഇയാള്‍ കോടതിയില്‍ വാദിക്കുകയുണ്ടായി. കൂടാതെ തനിക്ക് പണത്തിന് ആവശ്യമുണ്ടായിരുന്നുവെന്നും അതാണ് തന്നെ കുറ്റകൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നും യുവാവ് വ്യക്തമാക്കി. മെയ് 30 ന് വാദം തുടരും.

Leave a Reply

Your email address will not be published.