നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്ന ട്വീറ്റ് പിന്‍വലിച്ച് ബിജെപി

നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്ന ട്വീറ്റ് പിന്‍വലിച്ച് ബിജെപി

ബെംഗളൂരു: രാഷ്ട്രീയ നാടകങ്ങള്‍ അവസാനിക്കാതെ കര്‍ണാടക. നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്ന് വ്യക്തമാക്കിക്കൊണ്ട് ബിജെപി ചെയ്ത ട്വീറ്റ് പിന്‍വലിച്ചു.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചെന്നും വ്യാഴാഴ്ച രാവിലെ യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നായിരുന്നു ട്വീറ്റ്. എന്നാല്‍ നിമിഷങ്ങള്‍ക്കകം ട്വീറ്റ് പിന്‍വലിച്ചു.

അതിനിടെ, സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചില്ലെങ്കില്‍ നിയമപരമായി നേരിടുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ഇന്ന് വൈകീട്ട് ജെഡിഎസ്-കോണ്‍ഗ്രസ് നേതാക്കള്‍ രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 117 എംഎല്‍എമാരുടെ പിന്തുണ കത്തും കൈമാറി. ഭരണഘടനാ പ്രകാരം തീരുമാനം എടുക്കുമെന്ന് കര്‍ണാടക ഗവര്‍ണര്‍ അറിയിച്ചതായി പിന്നീട് നേതാക്കള്‍ പ്രതികരിച്ചു.

കോഴ നല്‍കി ബിജെപി നേതാക്കള്‍ എംഎല്‍എമാരെ റാഞ്ചുമെന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി.

Leave a Reply

Your email address will not be published.