കെ.ആര്‍. നാരായണന് അര്‍ഹമായ ആദരവ് നല്‍കാന്‍ ജന്മനാടിന് കഴിഞ്ഞിട്ടില്ല- ഉഴവൂര്‍ വിജയന്‍

കെ.ആര്‍. നാരായണന് അര്‍ഹമായ ആദരവ് നല്‍കാന്‍ ജന്മനാടിന് കഴിഞ്ഞിട്ടില്ല- ഉഴവൂര്‍ വിജയന്‍

പാല: മുന്‍ രാഷ്ട്രപതി കെ.ആര്‍.നാരായണന് അര്‍ഹമായ ആദരവ് നല്‍കാന്‍ ജന്മനാടിനു ഇനിയും കഴിഞ്ഞിട്ടില്ലെന്ന് കെ.ആര്‍.നാരായണന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഉഴവൂര്‍ വിജയന്‍ പറഞ്ഞു. കെ.ആര്‍. നാരായണന്റെ ജീവിതം തലമുറകള്‍ക്ക് പ്രചോദനം നല്‍കുന്നതാണ്. ആഗ്രഹവും പരിശ്രമവും ഉണ്ടെങ്കില്‍ ഏതു ഉന്നതസ്ഥാനത്തും എത്താന്‍ സാധിക്കുമെന്ന് ജീവിതത്തിലൂടെ തെളിയിച്ച മഹാനാണ് അദ്ദേഹം. ഇതിനായി അദ്ദേഹത്തിന്റെ ജീവചരിത്രം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ഉഴവൂര്‍ വിജയന്‍ നിര്‍ദ്ദേശിച്ചു. വരുംതലമുറകള്‍ക്ക് പ്രചോദനമേകാന്‍ ‘അറിയുക; കെ.ആര്‍. നാരായണനെ’ എന്ന പേരില്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുവാനും ഫൗണ്ടേഷന്‍ തീരുമാനിച്ചു. ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി എബി.ജെ.ജോസ് അധ്യക്ഷത വഹിച്ചു. ഡോ.സിന്ധുമോള്‍ ജേക്കബ്, അഡ്വ.മുജീബ് റഹ്മാന്‍, സാംജി പഴേപറമ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ.ആര്‍. നാരായണന്റെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി.

Leave a Reply

Your email address will not be published.