ട്രെയിനിനും പാളത്തിനുമിടയില്‍പെട്ട് പൊവ്വല്‍ എല്‍ബിഎസ് എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥി മരിച്ചു

ട്രെയിനിനും പാളത്തിനുമിടയില്‍പെട്ട് പൊവ്വല്‍ എല്‍ബിഎസ് എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥി മരിച്ചു

കാസര്‍കോട്: കോളജിലേക്ക് പരീക്ഷയെഴുതാന്‍ വരുന്നതിനിടെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ട്രെയിനിനും പാളത്തിനുമിടയില്‍പെട്ട് മരിച്ചു. കാസര്‍കോട് പൊവ്വല്‍ എല്‍ബിഎസ് എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥിയും കണ്ണൂര്‍ ഇരിട്ടി മണിക്കടവ് സ്വദേശിയുമായ റോജേഷ് റോയ് (21) ആണ് മരിച്ചത്. എല്‍ബിഎസ് എഞ്ചിനീയറിംഗ് കോളജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ആറാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയാണ്.

വെള്ളിയാഴ്ച രാവിലെ 11.30 മണിയോടെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് അപകടമുണ്ടായത്. കോളജില്‍ ശനിയാഴ്ച ആരംഭിക്കുന്ന പരീക്ഷ എഴുതാന്‍ വേണ്ടി മറ്റ് മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ട്രെയിനില്‍ ഓടിക്കയറുന്നതിനിടെ അബദ്ധത്തില്‍ പാളത്തിനടിയിലേക്ക് വീഴുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചു തന്നെ മരണം സംഭവിച്ചതായി ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു.

മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. ശനിയാഴ്ച രാവിലെ 10.30 മണിയോടെ മണിക്കടവ് ആനറ സെന്റ് ആന്റണീസ് ചര്‍ച്ച് സെമിത്തേരിയില്‍ സംസ്‌കരണം നടക്കും. മണിക്കടവിലെ റോയ്- ജോയ്‌സി ദമ്പതികളുടെ ഏകമകനാണ് റോജേഷ്.

Leave a Reply

Your email address will not be published.