ഇടിമിന്നലേറ്റ് യുവാവ് മരണപ്പെട്ടു

ഇടിമിന്നലേറ്റ് യുവാവ് മരണപ്പെട്ടു

കാഞ്ഞങ്ങാട്: ഇടിമിന്നലേറ്റ് പെയിന്റിംഗ് തൊഴിലാളി മരണപ്പെട്ടു. കാഞ്ഞങ്ങാട് കടപ്പുറത്തെ പരേതനായ വത്സലന്‍- മുല്ല ദമ്പതികളുടെ മകന്‍ രാജീവ(31)നാണ് മരണപ്പെട്ടത്. ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് തൊട്ടടുത്ത ബന്ധുവീട്ടില്‍ രാജേഷിനും പ്രമോദിനോടുമൊപ്പം വീട്ടു വരാന്തയില്‍ കിടന്നുറങ്ങിയതായിരുന്നു. മത്സ്യ തൊഴിലാളികളായ രാജേഷും പ്രമോദും അതിരാവിലെ തന്നെ എഴുന്നേറ്റ് മത്സ്യ ബന്ധനത്തിന് പോയിരുന്നു. ഏറെ വൈകിയിട്ടും രാജീവന്‍ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ വിളിച്ചപ്പോള്‍ രാജീവന്‍ അബോധാവസ്ഥയിലായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വീട്ടുകാരുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. ഏക സഹോദരന്‍ ഷാജി. ഇന്നലെ രാത്രി മുഴുവന്‍ അതിശക്തമായ ഇടിമിന്നല്‍ പ്രകടമായിരുന്നു. രാജീവന്റെ മരണം മിന്നലേറ്റാണെന്ന് റവന്യൂ അധികൃതര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published.