കോണ്‍ഗ്രസ് എം.എല്‍.എമാരെ ചാക്കിലാക്കാന്‍ റെഡ്ഢിയെ രംഗത്തിറക്കി ബി.ജെ.പി

കോണ്‍ഗ്രസ് എം.എല്‍.എമാരെ ചാക്കിലാക്കാന്‍ റെഡ്ഢിയെ രംഗത്തിറക്കി ബി.ജെ.പി

ബംഗളൂരു: വിശ്വാസ വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ കോണ്‍ഗ്രസ് എം.എല്‍.എമാരെ സ്വന്തം പാളയത്തിലെത്തിക്കാന്‍ നീക്കങ്ങളുമായി ബി.ജെ.പി. എം.എല്‍.എമാരെ സ്വാധീനിക്കാന്‍ ബി.ജെ.പി നേതാവ് ജനാര്‍ദ്ദന്‍ റെഡ്ഢി ശ്രമിക്കുന്നതിന്റെ ഓഡിയോ ക്ലിപ്പ് കോണ്‍ഗ്രസ് പുറത്ത് വിട്ടു. ബി.ജെ.പിക്ക് അനുകൂലമായി വിശ്വാസവോട്ടെടുപ്പില്‍ നിലപാടെടുത്താല്‍ മന്ത്രിസ്ഥാനം നല്‍കുമെന്നാണ് റെഡ്ഢിയുടെ വാഗ്ദാനം.

വെള്ളിയാഴ്ച വൈകീട്ട് നടന്ന വാര്‍ത്ത സമ്മേളനത്തിലാണ് ബി.ജെ.പി കോണ്‍ഗ്രസ് എം.എല്‍.എമാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിന്റെ ടെലിഫോണ്‍ സന്ദേശം പുറത്ത് വിട്ടത്. എം.എല്‍.എമാരെ ബി.ജെ.പി പാളയത്തിലെത്തിക്കാന്‍ 150 കോടി രൂപ വരെ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

നാളെ വൈകീട്ട് നാല് മണിക്കാണ് കര്‍ണാടകയില്‍ യെദിയുരപ്പ സര്‍ക്കാറിന്റെ വിശ്വാസ വോട്ടെടുപ്പ്. കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത യെദിയുരപ്പക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസത്തെ സമയം ഗവര്‍ണര്‍ അനുവദിച്ചിരുന്നെങ്കിലും സുപ്രീംകോടതി ശനിയാഴ്ച തന്നെ വിശ്വാസ വോട്ട് നേടാന്‍ നിര്‍ദേശിക്കുകയായിരുന്നു.

Leave a Reply

Your email address will not be published.