നമ്പ്യാര്‍ക്കല്‍ അണക്കെട്ടിന്റെയും ട്രാക്ടര്‍വേയുടെയും ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ് നിര്‍വ്വഹിച്ചു

നമ്പ്യാര്‍ക്കല്‍ അണക്കെട്ടിന്റെയും ട്രാക്ടര്‍വേയുടെയും ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ് നിര്‍വ്വഹിച്ചു

പടന്നക്കാട്: നമ്പ്യാര്‍ക്കല്‍ അണക്കെട്ടിന്റെയും ട്രാക്ടര്‍വേയുടെയും ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ് നിര്‍വ്വഹിച്ചു. റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പി.കരുണാകരന്‍ എം.പി.മുഖ്യ അതിഥിയായിരുന്നു. ചെറുകിട ജലസേചന സൂപ്രണ്ടിങ്ങ് എന്‍ജിനീയര്‍ കെ.പി.രവീന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

എം.രാജഗോപാലന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി.ബഷീര്‍, എല്‍.സുലൈഖ, എ.സൗമിനി, അബ്ദുള്‍ റസാക്ക് തായലക്കണ്ടി, കെ.വി.സരസ്വതി, കെ.രാജ്‌മോഹന്‍, എം. അസിനാര്‍, ബങ്കളം കുഞ്ഞികൃഷ്ണന്‍, കെ.മുഹമ്മദ്കുഞ്ഞി, കുര്യാക്കോസ് പ്ലാപ്പറമ്പില്‍, പി.പി.രാജു, അഡ്വ.സി.വി.ദാമോദരന്‍, ടി.മോഹനന്‍, എബ്രഹാം തോണക്കര, വി.കെ.രമേശന്‍, മാട്ടുമ്മല്‍ ഹസ്സന്‍ എന്നിവര്‍ സംസാരിച്ചു. നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ സ്വാഗതവും കെ.എന്‍.സുഗുണന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.