കാഞ്ഞങ്ങാട് മേഖല എസ്.വൈ.എസ്-എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റംസാന്‍ പ്രഭാഷണം സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് മേഖല എസ്.വൈ.എസ്-എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റംസാന്‍ പ്രഭാഷണം സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മേഖല എസ്.വൈ.എസ്, എസ്.കെ. എസ്.എസ്.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച റംസാന്‍ പ്രഭാഷണത്തിന്റെ ഉദ്ഘാടനം എസ്.വൈ.എസ്സ്. സ്റ്റേറ്റ് ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. ഷറഫുദ്ദീന്‍ കുണിയ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മുഹമ്മദ് കുഞ്ഞി മുസ്ല്യാര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.

സി.മുഹമ്മദ് കുഞ്ഞി, മുബാറക് ഹസൈനാര്‍ ഹാജി, ബഷീര്‍ ബെള്ളിക്കോത്ത്, മൊയ്തു മൗലവി, സി.കുഞ്ഞാമത് ഹാജി പാലക്കി, എം.പി.ജാഫര്‍, ടി.മൂസ്സ ഹാജി തെരുവത്ത്, ജാതിയില്‍ അസൈനാര്‍, പാലാട്ട് ഇബ്രാഹിം, കെ.ബി.കുട്ടിഹാജി, പി.എ.റഹ്മാന്‍ഹാജി, സി.എച്ച്.അബൂബക്കര്‍ഹാജി, സഈദ് സഅദി, ഇസ്മായില്‍ മൗലവി, അഹമ്മദ് കിര്‍മാണി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. പ്രമുഖ പണ്ഡിതന്‍ ശമീര്‍ ദാരിമി കൊല്ലം മുഖ്യപ്രഭാഷണം നടത്തി.പ്രഭാഷണപരമ്പര 24-ാം തീയ്യതി വ്യാഴാഴ്ച സമാപിക്കും.

Leave a Reply

Your email address will not be published.