ലയണ്‍സ് ക്ലബ് ചോയ്യംകോടിന്റെ ആഭിമുഖ്യത്തില്‍ വാര്‍ഷിക യോഗവും ചാര്‍ട്ടെഡ് നൈറ്റും സംഘടിപ്പിച്ചു

ലയണ്‍സ് ക്ലബ് ചോയ്യംകോടിന്റെ ആഭിമുഖ്യത്തില്‍ വാര്‍ഷിക യോഗവും ചാര്‍ട്ടെഡ് നൈറ്റും സംഘടിപ്പിച്ചു

ലയണ്‍സ് ക്ലബ് ചോയ്യംകോടിന്റെ ആഭിമുഖ്യത്തില്‍ വാര്‍ഷിക യോഗവും ചാര്‍ട്ടെഡ് നൈറ്റും സംഘടിപ്പിച്ചു. ഒട്ടനവധി ചാരിറ്റബിള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ലയണ്‍സ് ക്ലബ് ചോയ്യംകോടിന്റെ ആഭിമുഖ്യത്തില്‍ കരിന്തളം അമ്മാറമ്മ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചാര്‍ട്ടെഡ് നൈറ്റ് ക്ലബ്ബ് പ്രസിഡന്റ് ലയണ്‍ ദാമോദരന്‍ നായരുടെ അദ്ധ്യക്ഷതയില്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ (DG) ലയണ്‍ അഡ്വ.ഡെന്നീസ് തോമസ് MJF ഉദ്ഘാടനം ചെയ്തു.

സെക്രട്ടറി മനോജ് കുമാര്‍ വി വി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡിസ്ട്രിക്ട് PRO ഡോക്ടര്‍ ഷിംജി.പി.നായര്‍, സോണ്‍ ചെയര്‍ പേഴ്‌സണ്‍ ലയണ്‍ കുഞ്ഞിക്കണ്ണന്‍.വി, ലയണ്‍ പി.രമേശന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ലയണ്‍ മനോഹരന്‍ സ്വാഗതവും, ലയണ്‍ പ്രമോദ് കുമാര്‍ നന്ദിയും പറഞ്ഞു.

കഴിഞ്ഞ അദ്ധ്യയന വര്‍ഷത്തില്‍ SSLC, PLUS2 പരീക്ഷയില്‍ ഉന്നതവിജയം കൈവരിച്ച അക്ഷയ്കുമാര്‍, എം.നീലാഞ്ജന, എന്നീ വിദ്യാര്‍ത്ഥികളെയും വെറ്റിനറി രംഗത്തെ മികച്ച സേവനത്തിന് ഡോക്ടര്‍ കിരണ്‍ ബാബുവിനേയും ആദരിച്ചു. ലയണ്‍ ബാബു സുമേഷിന്റെ നേതൃത്വത്തില്‍ വിവിധ സംഗീത പരിപാടികള്‍ അവതരിപ്പിച്ചു. ചടങ്ങിന് ലയണ്‍ രവീന്ദ്രന്‍, സുധാകരന്‍, ദിലീപ്, ശിഹാബ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published.