പാവലിലെ ഔഷധ ഗുണങ്ങളറിയാം

പാവലിലെ ഔഷധ ഗുണങ്ങളറിയാം

നിറയെ ഔഷധ ഗുണമുള്ള ഒന്നാണ് പാവല്‍. ഇതിന്റെ കായ്, ഇല, തണ്ട് എന്നിവ ഔഷധ യോഗ്യമാണ്. പ്രമേഹ നിയന്ത്രണത്തിന് നല്ലൊരു ഔഷധമായി പാവയ്ക്ക ഉപയോഗിക്കുന്നു. പാവയ്ക്ക ജ്യൂസ് കുടിക്കുന്നതും അരിഞ്ഞ പാവയ്ക്ക തൈരും ഉപ്പുമായി ചേര്‍ത്ത് കഴിക്കുന്നതും പ്രമേഹ നിയന്ത്രണത്തിന് നല്ലതാണ്.Related image

അര്‍ശസ്സിനെ തടയുന്ന നല്ലൊരു ഔഷധമാണ് പാവയ്ക്ക. പാവലിന്റെ വേര് അരച്ച് മോരില്‍ ചേര്‍ത്ത് സേവിക്കുന്നതും ഒരു പാവയ്ക്കയും അരയാലിന്റെ രണ്ടോ മൂന്നോ ഇലയും ചേര്‍ത്ത് ചതച്ച് മോരുമായി കലക്കി ദിവസം ഒരു നേരം കഴിക്കുന്നതും അര്‍ശ്ശസിന് ശമനമുണ്ടാക്കും. പാവലിന്റെ ഇലയുടെ നീര് മഞ്ഞപ്പിത്ത നിയന്ത്രണത്തിന് നല്ലതാണ്.Related image

കൂടാതെ ശരീരത്തിലുണ്ടാകുന്ന അസഹ്യമായ ചൊറിച്ചില്‍ ശമിക്കുവാന്‍ പാവയ്ക്ക അരച്ച് വെള്ളത്തില്‍ ചേര്‍ത്ത് കുടിച്ചാല്‍ മതി. പാവലിന്റെ ഇല വിഷ നിയന്ത്രണത്തിന് നല്ലതാണ്. കൃമി കീടങ്ങളുടെ വിഷാംശം ചര്‍മത്തിലേറ്റാല്‍ കടിച്ച ഭാഗത്ത് പാവലിന്റെ ഇല അരച്ചു പുരട്ടുന്നത് നീര് വരുന്നത് തടയും. കായം, ഇന്തുപ്പ് എന്നിവയൊടോപ്പം പാവല്‍ ഇലയുടെ നീരും ചേര്‍ത്ത് കഴിച്ചാല്‍ കൃമി രോഗങ്ങള്‍ ശമിക്കും. ഉള്ളം കാല്‍ പുകച്ചിലിന് പാവല്‍ ഇല നല്ലൊരു ഔഷധമാണ്. പാവല്‍ ഇലയുടെ നീര് മൂന്നു ദിവസവും മൂന്നു പ്രാവശ്യം കാല്‍ വെള്ളയില്‍ തേച്ച് തിരുമ്മിയാല്‍ ഉള്ളം കാലിലെ പുകച്ചിലിന് ശമനമുണ്ടാകും. ഇത്തരത്തില്‍ ഔഷധ ഗുണങ്ങളുടെ ഒരുപാട് നല്ല ഗുണങ്ങള്‍ ഉള്ള ഒന്നാണ് പാവല്‍.

Leave a Reply

Your email address will not be published.