ജയസൂര്യ നായകനാകുന്ന ‘ഞാന്‍ മേരിക്കുട്ടി’യിലെ ആദ്യ ഗാനം ഇന്ന് പുറത്തിറങ്ങും

ജയസൂര്യ നായകനാകുന്ന ‘ഞാന്‍ മേരിക്കുട്ടി’യിലെ ആദ്യ ഗാനം ഇന്ന് പുറത്തിറങ്ങും

ജയസൂര്യ – രഞ്ജിത്ത് ശങ്കര്‍ ടീം ഒന്നിക്കുന്ന ഞാന്‍ മേരിക്കുട്ടിയിലെ ആദ്യ ഗാനം ഇന്ന് വൈകീട്ട് 6 മണിക്ക് പുറത്തിറങ്ങും. ചിത്രം പെരുന്നാള്‍ റിലീസായി ജൂണ്‍ 15ന് തിയേറ്ററില്‍ എത്തും. പുണ്യാളന്‍ ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജിത്ത് ശങ്കറും ജയസൂര്യയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഞാന്‍ മേരിക്കുട്ടി.

ജുവല്‍ മേരി, ഇന്നസെന്റ്, അജുവര്‍ഗ്ഗീസ് എന്നിവരാണ് മറ്റ് താരങ്ങള്‍. ട്രാന്‍സ്ജെന്‍ഡേഴ്സ് ജനവിഭാഗത്തിന്റെ ജീവിതകഥയാണ് ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിലൂടെ രഞ്ജിത്ത് ശങ്കറും ജയസൂര്യയും പറയുന്നത്.

Leave a Reply

Your email address will not be published.