മെകുനു ചുഴലിക്കാറ്റ്; ഇന്ത്യന്‍ തീരങ്ങളിലും ജാഗ്രതാ നിര്‍ദേശം

മെകുനു ചുഴലിക്കാറ്റ്; ഇന്ത്യന്‍ തീരങ്ങളിലും ജാഗ്രതാ നിര്‍ദേശം

ന്യൂഡല്‍ഹി: മെകുനു ചുഴലിക്കാറ്റിനെ തുടര്‍ന്ന് അടുത്ത രണ്ട് ദിവസത്തേക്ക് ഗോവ-മഹാരാഷ്ട്ര തീരങ്ങളില്‍ ജാഗ്രത നിര്‍ദേശം. അറബികടലില്‍ വലിയ തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. അറബിക്കടലില്‍ രൂപം കൊണ്ട മെകുനു ചുഴലിക്കാറ്റ് ഒമാനിലെ സലാലയില്‍ കരയയെടുത്തിരുന്നു.

സലാലയില്‍ വന്‍നാശനഷ്ടമാണ് ഉണ്ടായത്. ഒരു കുട്ടി മരണപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ചുഴലികാറ്റ് വീശാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നും ജനങ്ങളെ വ്യാഴാഴ്ച തന്നെ ഒഴിപ്പിച്ചിരുന്നു. കാറ്റഗറി ഒന്ന് വിഭാഗത്തില്‍ പെടുന്ന ചുഴലിക്കാറ്റാണ് മെകുനു

Leave a Reply

Your email address will not be published.