49 വനിതാ പണ്ഡിതകള്‍ക്ക് ‘സാക്കിയ’ബിരുദം സമ്മാനിച്ച് അല്‍ ഹുസ്നാ ഷീ അക്കാദമി വാര്‍ഷിക സമ്മേളനം സമാപിച്ചു

49 വനിതാ പണ്ഡിതകള്‍ക്ക് ‘സാക്കിയ’ബിരുദം സമ്മാനിച്ച് അല്‍ ഹുസ്നാ ഷീ അക്കാദമി വാര്‍ഷിക സമ്മേളനം സമാപിച്ചു

വിദ്യാനഗര്‍: ഉളിയത്തടുക്ക അല്‍ ഹുസ്നാ ഷീ അക്കാദമി ഒന്നാം വാര്‍ഷിക മഹാസമ്മേളനം ആത്മീയ സംഗമത്തോടെ സമാപ്പിച്ചു. ഉളിയത്തടുക്ക സണ്‍ഫ്‌ളവര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന സമാപന സമ്മേളനത്തില്‍ സയ്യിദ് അലവി തങ്ങള്‍ ചെട്ടുകുഴി അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ അധ്യായന വര്‍ഷം ഇസ്ലാമിക് ശരീഅ പഠനം പൂര്‍ത്തിയാക്കിയ 49 വനിതാ പണ്ഡിതകള്‍ക്കുള്ള ‘സാക്കിയ’ ബിരുദ ധാനവും തസ്‌കിയ്യ വെക്കേഷന്‍ ക്യാമ്പ് പൂര്‍ത്തിയാക്കിയ 145 വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും സയ്യിദ് കുമ്പോല്‍ തങ്ങള്‍ നിര്‍വഹിച്ചു.

ഒരു വര്‍ഷത്തെ സാക്കിയ ബിരുദം കരസ്ഥമാക്കിയവരില്‍ നിന്ന് സുമയ്യ സാക്കിയ പട്ല, ഖദീജത്ത് ജുവൈരിയ സാക്കിയ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. 40 ദിന തസ്‌കിയ വെക്കേഷന്‍ ക്യാമ്പില്‍ ആണ്‍ കുട്ടികളുടെ വിഭാഗത്തില്‍ അറഫാത്ത് പട്ല, അസ്അദ് ഹിദായത്ത് നഗര്‍ എന്നിവര്‍ ഒന്നാം സ്ഥാനവും ഷാഹിദ് അബ്ദുല്ല മണിയംപാറ രണ്ടാം സ്ഥാനവും പെണ്‍ കുട്ടികളുടെ വിഭാഗത്തില്‍ ആയിഷത്ത് അസ്ന അങ്കടിമുഗര്‍ ഒന്നാം സ്ഥാനവും ആയിഷത്ത് ബുസ്താന മുഗു റോഡ് രണ്ടാം സ്ഥാനവും നേടി. 21 ദിന തസ്‌കിയ ബാച്ചില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഉനൈസ്, ബാസിത്ത് എന്നിവര്‍ ഒന്നും, രണ്ടും സ്ഥനങ്ങളും റാഹില പട്ല ഒന്നാം സ്ഥാനവും സൈനബത്ത് ഫായിസ കോട്ടക്കണി രണ്ടാം സ്ഥാനവും നേടി. മുഴുവന്‍ ബാച്ചുകളില്‍ നിന്ന് ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ റാഹില സി.കെ പട്ല ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പ് നേടി.

സയ്യിദ് മുഹമ്മദ് അഷ്റഫ് തങ്ങള്‍, സയ്യിദ് ഇബ്രാഹിം ജുനൈദ്, മൊയ്തു സഅദി ചേറൂര്‍, ഇബ്രാഹിം സഅദി മുഗു, ഇബ്രാഹിം സഅദി മാന്യ, അബ്ദുല്‍ റസ്സാഖ് സഖാഫി കോട്ടക്കുന്ന്, അബ്ദത്ത് ബാഖവി, മന്‍സൂര്‍ മൗലവി, സൈനുദ്ധീന്‍ മുസ്ലിയാര്‍, ഹംസ സഅദി ചേരങ്കൈ, ഖലീല്‍ അഹ്‌സനി, അബ്ദുല്‍ ലത്തീഫ് മൗലവി തുരുത്തി, അബ്ദുല്‍ ഖാദര്‍ മൗലി, ഇബ്രാഹിം സഖാഫി, അഹ്മദ് സഖാഫി, അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ നെക്രാജെ, മഹമൂദ് ഹനീഫി, ഇത്തിഹാദ് മുഹമ്മദ് ഹാജി, അബ്ദുല്‍ റഹ്മാന്‍ ബദ്ര് നഗര്‍, യൂ ബഷീര്‍ ഉളിയത്തടുക്ക, റഫീഖ് ബദ്ര് നഗര്‍, എ.എം മഹമൂദ് സംബന്ധിച്ചു.

സമ്മേളന ഭാഗമായി സംഘടിപ്പിച്ച മയ്യിത്ത് പരിപാലന വനിതാ ക്യാമ്പിന് ഫാത്തിമ മിസ്രിയ നെല്ലിക്കുന്ന്, മറിയം ഫാത്തിമ നാഷണല്‍ നഗര്‍, ഖദീജത്ത് ജുവൈരിയ വിദ്യാനഗര്‍, ആയിഷത്ത് റൈഹാന നെക്രാജെ, ഖദീജത്ത് സാദിയ പട്ല നേതൃത്വം നല്‍കി. അല്‍ ഹുസ്നാ ഷീ അക്കാദമിയുടെ പ്രചരണ രംഗത്ത് പ്രധാന പങ്ക് വഹിച്ച അലിഫ് ലൈലാ ചെയര്‍മാന്‍ ഇബ്രാഹിം ദേളിയെ കുമ്പോല്‍ തങ്ങള്‍ ആദരിച്ചു. ജനറല്‍ മാനേജര്‍ മുനീര്‍ അഹ്മദ് സഅദി സ്വാഗതവും പ്രിന്‍സിപ്പല്‍ മുഹമ്മദ് റഫീഖ് അഹ്‌സനി നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published.