കാസര്‍കോട് പെരുമയ്ക്ക് കരുണ നാടകത്തോടെ ആവേശകരമായ കൊട്ടിക്കലാശം

കാസര്‍കോട് പെരുമയ്ക്ക് കരുണ നാടകത്തോടെ ആവേശകരമായ കൊട്ടിക്കലാശം

കാഞ്ഞങ്ങാട്: തങ്ങള്‍ കേട്ടറിഞ്ഞ, വായിച്ചറിഞ്ഞ ഉപഗുപ്തന്റെ കഥ നാടകാവിഷ്‌കാരമായി മുമ്പിലെത്തിയപ്പോള്‍ ആവേശത്തോടെ, കോരിച്ചൊരിഞ്ഞ മഴയെയും വകവയ്ക്കാതെ അവസാനം വരെയും കാണികള്‍ ആസ്വദിച്ചപ്പോള്‍ ഒരാഴ്ച നീണ്ട കാസര്‍കോട് പെരുമ പ്രദര്‍ശന വിപണന മേളയുടെയും സാംസ്‌കാരിക സന്ധ്യയുടെയും കൊട്ടിക്കലാശം ഗംഭീരമായി. ബുദ്ധന്റെ അനുയായിയായ ഉപഗുപ്തനില്‍ വാസവദത്ത എന്ന അഭിസാരികയ്്ക്ക് തോന്നുന്ന അനുരാഗവും തുടര്‍ന്നുള്ള വികാരവിക്ഷോഭകരമായ രംഗങ്ങളും പരമ്പരാഗത സങ്കേതങ്ങളുപയോഗിച്ച് ആവിഷ്‌കാരിക്കായിരുന്നു വേദിയില്‍.

മഹാകാവി കുമാരനാശാന്‍ രചിച്ച ഖണ്ഡകാവ്യം കരുണയുടെ സ്വതന്ത്ര നാടകാവിഷ്‌കാരമായിരുന്നു അവതരിപ്പിച്ചത്. കൊല്ലം കാളിദാസ കലാകേന്ദ്രമാണ് കിഞ്ഞ ദിവസം കാഞ്ഞങ്ങാട് അലാമിപ്പള്ളി ബസ് സ്റ്റാന്‍ഡിലെ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ നാടകം അവതരിപ്പിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ സഹായസഹകരണങ്ങളോടെ മേയ് 19 മുതല്‍ 25 വരെ കാസര്‍കോട് പെരുമ എന്ന പേരില്‍ മേള സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published.