ഡല്‍ഹി മീററ്റ് എക്സ്പ്രസ് ഹൈവേ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ഡല്‍ഹി മീററ്റ് എക്സ്പ്രസ് ഹൈവേ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ന്യൂഡല്‍ഹി: ഡല്‍ഹി-മീററ്റ് അടക്കമുള്ള രണ്ട് എക്സ്പ്രസ് ഹൈവേകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. 7500 കോടി ചെലവിലാണ് ഡല്‍ഹി-മീററ്റ് പദ്ധതി പൂര്‍ത്തിയാക്കിയത്. ഇതില്‍ ആദ്യഘട്ടത്തിന്റെ നിര്‍മാണമാണ് ഇപ്പോള്‍ പൂര്‍ത്തിയായത്. ഇന്ത്യയിലെ ആദ്യത്തെ പരിസ്ഥിതി സൗഹാര്‍ദ ഹൈവേയാണ് ഡല്‍ഹി-മീററ്റ് എക്സ്പ്രസ് ഹൈവേ. ഉദ്ഘാടനത്തിന് ശേഷം മോദി തുറന്ന എസ്.യു.വിയില്‍ എക്സ്പ്രസ് ഹൈവേയിലൂടെ സഞ്ചരിച്ചു. ‘റോഡ് മലിനീകരണത്തില്‍ നിന്ന് മോചനം’ എന്നാണ് ഡല്‍ഹി-മീററ്റ് പാതയെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.

ഇതിനു ശേഷമാണ് ഉത്തര്‍പ്രദേശിലെ ബാഗ്പത്തിലുള്ള ഈസ്റ്റേണ്‍ പെരിഫറല്‍ എക്സ്പ്രസ് ഹൈവേ മോദി ഉദ്ഘാടനം ചെയ്തത്. പതിനൊന്നായിരം കോടി രൂപയുടെ നിര്‍ദ്ദിഷ്ട പദ്ധതി പ്രകാരമുള്ള രാജ്യത്തെ ആദ്യത്തെ ഗ്രീന്‍ ഹൈവേ കൂടിയാണ് ഇത്.

Leave a Reply

Your email address will not be published.