നിപ വൈറസ്: ആറ് പേര്‍ കൂടി രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയെത്തി

നിപ വൈറസ്: ആറ് പേര്‍ കൂടി രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയെത്തി

കോഴിക്കോട്: നിപ രോഗലക്ഷണവുമായി ഇന്ന് ആറ് പേരെ കൂടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ രക്തസാമ്പിളുകള്‍ കൂടി പരിശോധനയ്ക്കു അയക്കും. അതേസമയം മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന 12 പേരില്‍ മൂന്ന് പേര്‍ക്ക് നിപ ബാധയില്ലെന്ന് സ്ഥിരീകരിച്ചു. ഇവരെ ഡിസ്ചാര്‍ജ്ജ് ചെയ്തു.

നിപ വൈറസ് ബാധയെന്ന സംശയത്തില്‍ സംസ്ഥാനത്ത് 175 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ നേരത്തെ അറിയിച്ചിരുന്നു. വൈറസ് പകര്‍ന്നത് ഒരേ കേന്ദ്രത്തില്‍നിന്നാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അസുഖം കണ്ടെത്തിയ പതിനഞ്ചു പേരില്‍ 13 പേര്‍ മരിച്ചതായും മൂന്നു പേര്‍ ചികിത്സയിലാണെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published.