നിപ വൈറസ്: കേരളടൂറിസം മേഖലയെ ചെറിയ തോതില്‍ ബാധിച്ചുവെന്ന് മന്ത്രി കടകംപള്ളി

നിപ വൈറസ്: കേരളടൂറിസം മേഖലയെ ചെറിയ തോതില്‍ ബാധിച്ചുവെന്ന് മന്ത്രി കടകംപള്ളി

തിരുവനന്തപുരം: നിപ വൈറസ് ബാധ കേരളടൂറിസം മേഖലയെ ചെറിയ തോതില്‍ ബാധിച്ചെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ പത്ത് മുതല്‍ പതിനഞ്ച് ശതമാനം കുറവുണ്ടായി. കേരളത്തിനെതിരെ സോഷ്യല്‍ മീഡിയായില്‍ വ്യാജപ്രചാരണം നടക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി

അതേസമയം നിപ രോഗലക്ഷണവുമായി ഇന്ന് ആറ് പേരെ കൂടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ രക്തസാമ്ബിളുകള്‍ കൂടി പരിശോധനയ്ക്കു അയക്കും. മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന 12 പേരില്‍ മൂന്ന് പേര്‍ക്ക് നിപ ബാധയില്ലെന്ന് സ്ഥിരീകരിച്ചു. ഇവരെ ഡിസ്ചാര്‍ജ്ജ് ചെയ്തിരുന്നു.

നിപ വൈറസ് ബാധയെന്ന സംശയത്തില്‍ സംസ്ഥാനത്ത് 175 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ നേരത്തെ അറിയിച്ചിരുന്നു. വൈറസ് പകര്‍ന്നത് ഒരേ കേന്ദ്രത്തില്‍നിന്നാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അസുഖം കണ്ടെത്തിയ പതിനഞ്ചു പേരില്‍ 13 പേര്‍ മരിച്ചതായും മൂന്നു പേര്‍ ചികിത്സയിലാണെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published.