നെല്ലിക്കയുടെ ആരോഗ്യ ഗുണങ്ങള്‍

നെല്ലിക്കയുടെ ആരോഗ്യ ഗുണങ്ങള്‍

വിറ്റാമിന്‍ സിയുടെ ബാങ്കാണ് നെല്ലിക്ക. പ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു. ചര്‍മത്തിന്റെ ആരോഗ്യത്തിനും വിറ്റാമിന്‍ സി ഗുണപ്രദം. ചര്‍മത്തില്‍ ചുളിവുകളുണ്ടാകാതെ സംരക്ഷിക്കുന്നു. ജരാനരകള്‍ വൈകിപ്പിക്കുന്നു. നിരവധി ആയുര്‍വേദ മരുന്നുകളില്‍ നെല്ലിക്ക പ്രധാന ഘടകമാണ്. ച്യവനപ്രാശത്തിലെ മുഖ്യഘടകം. വിറ്റാമിന്‍ സി ഫലപ്രദമായ ആന്റി ഓക്‌സിഡന്റാണ്. കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനും തിമിരസാധ്യത കുറയ്ക്കുന്നതിനും നെല്ലിക്ക സഹായകമെന്നു ഗവേഷകര്‍. മുടിയഴകിനു നെല്ലിക്കയിലെ ചില ഘടകങ്ങള്‍ സഹായകം.

മുടിയുടെ ആരോഗ്യവും സൗന്ദര്യവുമായി ഏറെ ബന്ധമുണ്ട്. മുടി ഇടതൂര്‍ന്നു വളരും. മുടിയുടെ കറുപ്പും ഭംഗിയും തിളക്കവും കൂടും. കാല്‍സ്യം, ഫോസ്ഫറസ്, ഇരുമ്പ്, കരോട്ടിന്‍, വിറ്റാമിന്‍ ബി കോംപ്ലക്‌സ് തുടങ്ങിയ പോഷകങ്ങളും നെല്ലിക്കയിലുണ്ട്. നെല്ലിക്കയിലെ കാല്‍സ്യം പല്ലുകളുടെയും എല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു. എല്ലുരോഗങ്ങളില്‍ നിന്നു സംരക്ഷണം നല്കുന്നു.

ഭക്ഷണത്തിലെ മറ്റു പോഷകങ്ങളെ ശരീരത്തിലേക്കു വലിച്ചെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാകുന്നതിന് നെല്ലിക്ക സഹായകം. പതിവായി നെല്ലിക്ക കഴിക്കുന്നതു കൊളസ്‌ട്രോള്‍ ആരോഗ്യകരമായ തോതില്‍ നിലനിര്‍ത്തുന്നതിനു സഹായകം. അതുപോലെതന്നെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഇതുഗുണപ്രദം. ബാക്ടീരിയയെ തടയുന്ന സ്വഭാവം നെല്ലിക്കയ്ക്കുണ്ട്. അണുബാധ തടയും. അതിനാല്‍ രോഗങ്ങള്‍ അകന്നുനില്ക്കും.

നെല്ലിക്കയിലെ ഇരുമ്പ് രക്തത്തിലെ ഹീമോഗ്ലാബിന്‍ കൂട്ടുന്നതായി പഠനങ്ങള്‍ പറയുന്നു. ഗ്യാസ്, വയറെരിച്ചില്‍ തുടങ്ങിയവ മൂലമുളള പ്രശ്‌നങ്ങള്‍ കുറയ്ക്കാനും നെല്ലിക്ക സഹായകം. കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും നെല്ലിക്ക ഗുണകരം. പേശികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും നെല്ലിക്കഗുണപ്രദം. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനു സഹായകം. ശ്വാസകോശങ്ങളെ ബലപ്പെടുത്തുന്നു. പ്രത്യുത്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിനും നെല്ലിക്ക സഹായകം. മൂത്രാശയവ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ശരീരതാപം കുറയ്ക്കുന്നു.

Leave a Reply

Your email address will not be published.