റംസാന്‍ റിലീഫ് തുരുത്തി മുസ്ലിം യൂത്ത് ലീഗ് സി.എച്ച് സെന്ററിലേക്ക് മരുന്നുകള്‍ കൈമാറി

റംസാന്‍ റിലീഫ് തുരുത്തി മുസ്ലിം യൂത്ത് ലീഗ് സി.എച്ച് സെന്ററിലേക്ക് മരുന്നുകള്‍ കൈമാറി

തുരുത്തി: പാവപെട്ട രോഗികളുടെ ആശ്രയകേന്ദ്രം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സി.എച്ച് സെന്റ്‌റിലേക്ക് അര ലക്ഷത്തോളം വരുന്ന മരുന്നുകള്‍ കാസര്‍കോട് ജില്ലാ മുസ്ലിം ലീഗ് ഉപാദ്യക്ഷന്‍ ടി.ഇ.അബ്ദുല്ല സാഹിബിന് കൈമാറി. ചടങ്ങില്‍ മുസ്ലിം യൂത്ത് ലീഗ് ശാഖ പ്രസിഡണ്ട് അബ്ദുല്‍ റഹീം തുരുത്തിയുടെ അദ്ധ്യക്ഷതയില്‍ മുസ്ലിം ലീഗ് കാസറകോട് ജില്ലാ വൈസ് പ്രസിഡണ്ട് ടി .ഇ.അബ്ദുല്ല ഉല്‍ഘാടനം ചെയ്തു.

അഷ്‌റഫ് ടി.കെ, ടി.എച്ച് മുഹമ്മദ് ഹാജി, ടി.എ മുഹമ്മദ് കുഞ്ഞി, ടി.എ.ഷാഫി, അഷ്‌റഫ് ഓതുന്നപുരം, സൈനുദ്ധീന്‍ ബി എസ, റസാഖ് ബെദിര, ടി.എച്ച് അബൂബക്കര്‍, ഹബീബ് എച്ച്, ലിയാ ഹുദ്ധീന്‍, ഗഫൂര്‍ തളങ്കര തുടങ്ങിയവര്‍ സംബന്ധിച്ചു. അഷ്ഫാഖ് അബൂബക്കര്‍ സ്വാഗതവും അബൂബക്കര്‍ മെഡിക്കല്‍ നന്ദിയും പറഞ്ഞു. തുടര്‍ച്ചയായി മൂന്ന് വര്‍ഷങ്ങളിലായാണ് റംസാന്‍ റിലീഫിന്റെ ഭാഗമായി മരുന്നുകള്‍ കൈമാറിയത്.  വിവിധ ഘട്ടങ്ങളിലായി ലക്ഷങ്ങള്‍ വിലമതിക്കുന്ന മരുന്നുകള്‍ ഇതോടെ ഏഴാം തവണയാണ് സി എച്ച് സെന്ററിലേക്ക് ശാഖാ മുസ്ലിം യൂത്ത് ലീഗ് അയച്ചത്.

Leave a Reply

Your email address will not be published.