കാര്‍ഷിക മേഖലയിലെ ആവശ്യങ്ങള്‍ കൃഷി മന്ത്രി നീതി ആയോഗിനെ ധരിപ്പിച്ചു

കാര്‍ഷിക മേഖലയിലെ ആവശ്യങ്ങള്‍ കൃഷി മന്ത്രി നീതി ആയോഗിനെ ധരിപ്പിച്ചു

സംസ്ഥാന കാര്‍ഷിക മേഖലയില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നടപ്പിലാക്കേണ്ട നയപരമായ തീരുമാനങ്ങള്‍ കൃഷി മന്ത്രി അഡ്വ: വി. എസ് സുനില്‍കുമാര്‍ നീതി അയോഗിനെ അറിയിക്കുകയുണ്ടായി. കേന്ദ്ര സര്‍ക്കാര്‍ നീതി ആയോഗിന്റെ പ്രതിനിധി പ്രൊഫ. രമേഷ് ചന്ദുമായി ഇന്ന് തൈക്കാട് ഗവണ്‍മേന്റ് ഗസ്റ്റ് ഹൗസില്‍ വച്ചു നടത്തിയ കൂടിക്കാഴ്ചയിലാണ് കൃഷിമന്ത്രി ആവശ്യങ്ങള്‍ ധരിപ്പിച്ചത്.

സംസ്ഥാന സര്‍ക്കാരുമായി കൂടി ആലോചിക്കാതെ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊളളുന്ന ചില നയങ്ങള്‍ കാര്‍ഷിക മേഖലയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നതായി മന്ത്രി സൂചിപ്പിച്ചു. കേന്ദ്ര ഗവേഷണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ കൃഷി വകുപ്പുമായി സംയോജിപ്പിച്ചു നടപ്പാക്കിയാല്‍ മാത്രമേ കൂടുതല്‍ കര്‍ഷകര്‍ക്ക് അതിന്റെ പ്രയോജനം ലഭ്യമാകുകയുളളൂ. പ്രകൃതിക്ഷേഭം മൂലമുളള നാശനഷ്ടങ്ങള്‍ക്ക് കേന്ദ്രം നല്‍കുന്ന നഷ്ടപരിഹാരത്തുക ഉണ്ടാകുന്ന നഷ്ടത്തിന് ആനുപാതികമായി വര്‍ദ്ധിപ്പിക്കേണ്ടതാണ്.

സൂഷ്മ ജലസേചന പദ്ധതികള്‍ക്ക് നല്‍കുന്ന സബ്‌സിഡി നിരക്ക് ഇപ്പോള്‍ വെട്ടിക്കുറച്ച് 90 ശതമാനത്തില്‍ നിന്നും 50 ശതമാനമാക്കി യിരിക്കുകയാണ്. ഇത് വര്‍ദ്ധിപ്പിക്കേണ്ടതാണ്. RKVY,RIDF തുടങ്ങിയ കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ സംസ്ഥാനത്തിനുളള വിഹിതം വര്‍ദ്ധിപ്പിക്കേണ്ടതാണ്. കാപ്പികര്‍ഷകര്‍ മിക്കവാറും പ്രോസസ്സിഗിനു മുതിരാതെ കാപ്പിക്കുരു ആയി തന്നെ വില്പന നടത്തുന്ന സ്ഥിതിവിശേഷമാണുളളത്. കാരണം പ്രോസസ്സിംഗ് നടത്തിയാല്‍ അതിന്‍മേല്‍ ആദായനികുതി ചുമത്തുന്ന സ്ഥിതി വിശേഷം നിലവിലുണ്ട്. ഇന്‍കംടാക്‌സ് 7 (B) അനുസരിച്ചുളള ഈ നികുതി കരഷകര്‍ക്ക് ഒഴിവാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ജൈവകൃഷി മേഖലയില്‍ സംസ്ഥാനത്തിന്റെതായിട്ടുളള മാനദണ്ഡങ്ങള്‍ക്ക് മുന്‍ഗണന കൊടുത്തുകൊണ്ട് സെയ്ഫ്ടു ഈറ്റ് പദ്ധതിയാണ് നടപ്പിലാക്കിവരുന്നത്. അപെഡായുടെ സഹായത്താല്‍ ഇത്തരം ഉല്‍പ്പന്നങ്ങള്‍ക്ക് വിദേശ വിപണി കണ്ടെത്തുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി അറിയിച്ചു. മീറ്റിംഗില്‍ കാര്‍ഷികോത്പാദന കമ്മീഷണര്‍ സുബ്രതോ ബിശ്വാസ് ഐ. എ. എസ്., കൃഷി വകുപ്പ് സെക്രട്ടറി അനില്‍ എക്‌സ് സേവ്യര്‍, കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ആര്‍. ചന്ദ്ര ബാബു, കൃഷി വകുപ്പ് ഡയറക്ടര്‍ എ. എം സുനില്‍ കുമാര്‍, എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.