കെവിന്റെ കൊലപാതകം; ഷാനു ചാക്കോയുടെ ഗള്‍ഫിലെ ജോലി തെറിച്ചു

കെവിന്റെ കൊലപാതകം; ഷാനു ചാക്കോയുടെ ഗള്‍ഫിലെ ജോലി തെറിച്ചു

ദുബായ്: കോട്ടയം സ്വദേശി കെവിന്‍ ജോസഫിനെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രധാന പ്രതി ഷാനു ചാക്കോയെ ജോലിയില്‍ നിന്നും പുറത്താക്കുമെന്ന് ദുബായ് കമ്പനി. ഷാനു ചാക്കോ ദുബായില്‍ തിരിച്ചെത്തിയാലും ജോലിയില്‍ പ്രവേശിപ്പിക്കില്ലെന്ന് കമ്പനി വ്യക്തമാക്കിയതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്ത വര്‍ഷം ജൂലൈ വരെ വിസ കാലാവധിയുള്ള ഷാനു ചാക്കോ അച്ഛന് സുഖമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എമര്‍ജന്‍സി ലീവില്‍ നാട്ടിലേക്ക് പോയത്. നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ് ഷാനു ചാക്കോയും പിതാവ് ചാക്കോയും.

Leave a Reply

Your email address will not be published.