‘ദേവി’ല്‍ കാര്‍ത്തിയും രാകുല്‍ പ്രീതും വീണ്ടും ഒന്നിക്കുന്നു

‘ദേവി’ല്‍ കാര്‍ത്തിയും രാകുല്‍ പ്രീതും വീണ്ടും ഒന്നിക്കുന്നു

രജത്ത് രവിശങ്കര്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ദേവിലൂടെ കാര്‍ത്തിയും രാകുല്‍ പ്രീതും വീണ്ടും ഒന്നിക്കുന്നു. ഹൈദരാബാദില്‍ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ഉടന്‍ തന്നെ ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ ഒന്നാം ഷെഡ്യൂള്‍ ചെന്നൈയില്‍ ആരംഭിച്ചു കഴിഞ്ഞു.

ആക്ഷനു പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രം കൂടിയാണ് ദേവ് എന്നും വാര്‍ത്തകളുണ്ട്. യു എസ്, യൂറോപ്പ്, മുംബൈ, ഹിമാലയം എന്നിവിടങ്ങളിലായിരിക്കും ആക്ഷന്‍ സീനുകള്‍ ചിത്രീകരിക്കുക. കാര്‍ത്തിയും രാകുലും ഉള്‍പ്പെട്ടിട്ടുള്ള ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തില്‍ ഉണ്ടാവുകയെന്നും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. തീരന്‍ അധികാരം ഒന്‍ട്ര് എന്ന ചിത്രത്തിലാണ് മുന്‍പ് കാര്‍ത്തിയും രാകുല്‍ പ്രീത് സിങും ഒന്നിച്ചഭിനയിച്ചത്. ചിത്രം വന്‍വിജയമായിരുന്നു.

Leave a Reply

Your email address will not be published.