നഗരത്തിലെ പഴയകാല വസ്ത്ര വ്യാപാരി എം.കെ മുഹമ്മദ് അന്തരിച്ചു

നഗരത്തിലെ പഴയകാല വസ്ത്ര വ്യാപാരി എം.കെ മുഹമ്മദ് അന്തരിച്ചു

തളങ്കര: നഗരത്തിലെ പഴയകാല ടെക്സ്‌റ്റൈല്‍ വ്യാപാരിയും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആദ്യകാല നേതാക്കളില്‍ ഒരാളുമായ തളങ്കര ദീനാര്‍ നഗര്‍ മുണ്ടപ്പതി റോഡില്‍ എം.കെ മുഹമ്മദ് (90) അന്തരിച്ചു. ദീര്‍ഘകാലം എം.എ ബസാറില്‍ ടെക്സ്‌റ്റൈല്‍ വ്യാപാരവും പിന്നീട് സ്വപ്ന സ്വീറ്റ്സ് എന്ന പേരില്‍ ബേക്കറിയും നടത്തിയിരുന്നു. 1944ല്‍ സ്ഥാപിതമായ തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂളിലെ ആദ്യ ബാച്ച് വിദ്യാര്‍ത്ഥിയായിരുന്നു.

ഭാര്യ: പരേതയായ ആയിഷാബി. മക്കള്‍: അബ്ദുല്‍ഗഫൂര്‍ (വ്യാപാരി എറണാകുളം), ഷംസുദ്ദീന്‍ (സൗദി അറേബ്യ), ഫാറൂഖ് (ദുബായ്), മിസ്രിയ. മരുമക്കള്‍: മൊയ്തീന്‍ കുന്നില്‍ വലിയവളപ്പ്, ഖദീജ, സൈദ, മിസ്രിയ. സഹോദരങ്ങള്‍: എം.കെ കരീം പുലിക്കുന്ന് (എറണാകുളം), അസ്മ, പരേതനായ സത്താര്‍. മാലിക്ദിനാര്‍ വലിയ ജുമുഅത്ത് പള്ളി അങ്കണത്തില്‍ ഖബറടക്കി

Leave a Reply

Your email address will not be published.