എ.കെ ബ്രദേഴ്സ് സ്ഥാപകന്‍ എ.കെ അബ്ദുല്ല ഹാജി അന്തരിച്ചു

എ.കെ ബ്രദേഴ്സ് സ്ഥാപകന്‍ എ.കെ അബ്ദുല്ല ഹാജി അന്തരിച്ചു

കാസര്‍കോട്: പൗരപ്രമുഖന്‍ അടുക്കത്ത്ബയല്‍ കോട്ടവളപ്പിലെ എ.കെ അബ്ദുല്ല ഹാജി (85) അന്തരിച്ചു. കണ്ണൂര്‍, കാസര്‍കോട്, കാഞ്ഞങ്ങാട്, ഉപ്പള എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എ.കെ ബ്രദേഴ്സ് സ്ഥാപനങ്ങളുടെ സ്ഥാപകനാണ്. ഭാര്യ: സി.പി താഹിറ. മക്കള്‍: എ.കെ മുഹമ്മദ് അന്‍വര്‍ (എ.കെ മാര്‍ക്കറ്റിംഗ്), എ.കെ മന്‍സൂര്‍ (എ.കെ എന്റര്‍പ്രൈസസ്), എ.കെ റഊഫ് (എ.കെ ട്രേഡിംഗ് കമ്പനി), റസിയ, ഫൗസിയ.

മരുമക്കള്‍: ഷാഫി മീപ്പിരി (കുമ്പള മീപ്പിരി സെന്റര്‍), ബി.എം ഫാറൂഖ് (ജനതാദള്‍ കര്‍ണാടക സംസ്ഥാന ജനറല്‍ സെക്രട്ടറിയും പ്രമുഖ വ്യവസായിയും), ഷാഹിദ, സാഹിറ, വാഹിദ. സഹോദരങ്ങള്‍: എ.കെ കുഞ്ഞാലി (എ.കെ ബ്രദേഴ്സ് കണ്ണൂര്‍), ആയിഷ, പരേതരായ എ.കെ മുഹമ്മദ് ഹാജി, എ.കെ അബ്ബാസ്, എ.കെ അബ്ദുല്‍ഖാദര്‍, എ.കെ ഹമീദ്.

Leave a Reply

Your email address will not be published.