ഞാവക്കാട് എല്‍പി സ്‌കൂളില്‍ പ്രവേശനോത്സവവും ഹോം ലൈബറി ഉദ്ഘാടനവും

ഞാവക്കാട് എല്‍പി സ്‌കൂളില്‍ പ്രവേശനോത്സവവും ഹോം ലൈബറി ഉദ്ഘാടനവും

കായംകുളം: ഞാവക്കാട് എല്‍പി സ്‌കൂളില്‍ പ്രവേശനോത്സവം ഹോം ലൈബറി ഉദ്ഘാടനവും നടത്തി. ഒന്നാം ക്ലാസ്സില്‍ ചേര്‍ന്ന കുട്ടികളെ അക്ഷരങ്ങള്‍ കൊണ്ട് എഴുതിയ തൊപ്പിയും, മധുര പലഹാരങ്ങളും നല്‍കിയുമാണ് സ്വീകരിച്ചത്. പന ഓലകള്‍ കൊണ്ടും ബലൂണുകള്‍ കൊണ്ടും പ്രവേശനോത്സവ ഹാള്‍ അലങ്കരിക്കുകയും ചെയ്തത് ആദ്യമായി എത്തിയ കുട്ടികള്‍ക്ക് കൗതുകമായി. വാര്‍ഡ് കൗണ്‍സിലര്‍ റജില നാസര്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ഹോം ലൈബ്രറി ഉദ്ഘാടനം ലൈബ്രറി കൗണ്‍സില്‍ താലൂക്ക് പ്രസിഡന്റ് സന്തോഷ് പാട്ടത്തില്‍ നിര്‍വ്വഹിച്ചു.

കായംകുളം സബ് ഇന്‍സ്‌പെക്ടര്‍ രാജന്‍ ബാബു മുഖ്യ പ്രഭാഷണം നടത്തി. പി റ്റി എ പ്രസിഡന്റ് താജുദ്ദീന്‍ ഇല്ലിക്കുളം അദ്ധ്യക്ഷത വഹിച്ചു. ഫുള്‍ എപ്ലസ് നേടിയ പൂര്‍വ്വ വിദ്യാര്‍ത്ഥി അജ്മിയാക്ക് ക്യാഷ് അവാര്‍ഡ് മനേജര്‍ അബ്ദുല്‍ലത്തീഫ് നല്‍കി. എച്ച് എം കെ നജ്മുനി നിസ, മനേജര്‍ അബ്ദുല്‍ ലത്തീഫ്, പി റ്റി എ വൈസ് പ്രസിഡന്റ് സിയാദ് മണ്ണാമുറി, കലാവേദി കണ്‍വീനര്‍ നിസാം സാഗര്‍, അബ്ദുല്‍ ലത്തീഫ് മല്ലി, സന്തോഷ് തേഞ്ചേരില്‍, എം എസ് ഷീജ, ശോഭ സി നായര്‍, സാജിദ പി എസ്, എം പി റ്റി എ പ്രസിഡന്റ് സൗദാമിനി ടീച്ചര്‍, ഗായത്രി രാജേഷ് എന്നിവര്‍ സംസാരിച്ചു

Leave a Reply

Your email address will not be published.