വിജയ് മേനോന്‍ അഭിനയിച്ച ഉദ്വേഗഭരിതമായ ഹ്രസ്വചിത്രം ‘ആന്റഗോണിസ്റ്റ്’

വിജയ് മേനോന്‍ അഭിനയിച്ച ഉദ്വേഗഭരിതമായ ഹ്രസ്വചിത്രം ‘ആന്റഗോണിസ്റ്റ്’

കൊച്ചി: വിജയ് മേനോന്‍ മുഖ്യ കഥാപാത്രമായി അവതരിപ്പിച്ച ‘ആന്റഗോണിസ്റ്റ്’ എന്ന ഹ്രസ്വചിത്രം മ്യൂസിക്247 യൂട്യൂബില്‍ റിലീസ് ചെയ്തു. ശ്രദ്ധേയമായ അവതരണവും ത്രില്ലര്‍ അനുഭവവും സമ്മാനിക്കുന്ന ഈ ചിത്രത്തിന് പ്രേ ക്ഷകരില്‍ നിന്ന് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. വിട്ടുവീഴ്ചയില്ലാത്ത ഒരു പ്രൈവറ്റ് ഡിറ്റക്റ്റീവിന് കിട്ടുന്ന ഒരു കേസിന്റെ ഇന്‍വെസ്റ്റിഗേഷനാണ് ഈ സൈക്കോ-ത്രില്ലറിന്റെ സാരം.

സാധിക വേണുഗോപാല്‍, അനൂപ് നീലകണ്ഠന്‍, ശ്രീജ ദാസ് എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. സിനിമ സ്‌റ്റൈലില്‍ ഒരുക്കിയിരിക്കുന്ന ഹ്രസ്വചിത്രം തിയേറ്ററില്‍ കാണുന്ന ഫിലിമിന്റെ പ്രതീതി നല്‍കുന്നു. അഭിലാഷ് ആര്‍ നായരാണ് കഥയെഴുതി സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

ഛായാഗ്രഹണം ജിക്കു ജേക്കബ് പീറ്ററും കളറിങ്ങും ചിത്രസംയോജനവും അച്ചു വിജയനും നിര്‍വഹിച്ചിരിക്കുന്നു. സെജോ ജോണിന്റേതാണ് പശ്ചാത്തലസംഗീതം. അനൂപ് നീലകണ്ഠനും ഹെന്ന മറിയം ഈപ്പനും ചേര്‍ന്നാണ് ഈ ഹ്രസ്വചിത്രം നിര്‍മ്മിച്ചത്. മ്യൂസിക്247നാണ് ഓണ്‍ലൈന്‍ റിലീസ് പാര്‍ട്ണര്‍.

‘ആന്റഗോണിസ്റ്റ്’ ഹ്രസ്വചിത്രം കാണാന്‍:

മ്യൂസിക്247നെ കുറിച്ച്:

കഴിഞ്ഞ അഞ്ചു വര്‍ഷമായി മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബല്‍ ആണ് മ്യൂസിക്247. അടുത്ത കാലങ്ങളില്‍ വിജയം നേടിയ പല സിനിമകളുടെ സൌണ്ട് ട്രാക്കുകളുടെ ഉടമസ്ഥാവകാശം മ്യൂസിക്247നാണ്. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, അങ്കമാലി ഡയറീസ്, ഒരു മെക്‌സിക്കന്‍ അപാരത, ജോമോന്റെ സുവിശേഷങ്ങള്‍, എസ്ര, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ, ഒരു മുത്തശ്ശി ഗദ,ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, പ്രേമം, ബാംഗ്ലൂ ര്‍ ഡെയ്സ്, ചാര്‍ലി, കമ്മട്ടിപ്പാടം, ഹൗ ഓള്‍ഡ് ആര്‍ യു, കിസ്മത്ത്,വിക്രമാദിത്യന്‍, മഹേഷിന്റെ പ്രതികാരം, ഒരു വടക്കന്‍ സെല്‍ഫി എന്നിവയാണ് ഇവയില്‍ ചിലത്.

Leave a Reply

Your email address will not be published.