ശമ്പള വര്‍ധനവിനായി സമരം ചെയ്ത നഴ്സുമാരെ അറസ്റ്റ് ചെയ്തു നീക്കി

ശമ്പള വര്‍ധനവിനായി സമരം ചെയ്ത നഴ്സുമാരെ അറസ്റ്റ് ചെയ്തു നീക്കി

റായ്പുര്‍: ഛത്തീസ്ഗഢിലെ റായ്പുരില്‍ ശമ്പള വര്‍ധനവിനായി സമരം ചെയ്ത നഴ്സുമാരെ അറസ്റ്റ് ചെയ്തു. ജോലിക്ക് ഹാജരാവാനുള്ള സര്‍ക്കാര്‍ ഉത്തരവ് അനുസരിക്കാത്തതിനെ തുടര്‍ന്നാണ് 607 നഴ്സുമാരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ട് ആഴ്ച്ചയായി ഇവര്‍ സമരത്തിലായിരുന്നു.

സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ കഴിഞ്ഞ 28ന് എസ്മ പ്രഖ്യാപിച്ചിരുന്നു. ഇത് പ്രകാരമാണ് നഴ്സുമാരെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത മുഴുവന്‍ പെരെയും റായ്പുര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയതായി റായ്പുര്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വിജയ് അഗര്‍വാള്‍ അറിയിച്ചു.

അതേസമയം സമാധാനപരമായി നടന്ന സമത്തെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയായിരുന്നെന്ന് നഴ്സിങ് സംഘടനകള്‍ ആരോപിച്ചു. വളരെ ന്യായമായ ആവശ്യങ്ങളാണ് തങ്ങള്‍ ഉയര്‍ത്തുന്നത്. അറസ്റ്റ് ചെയ്യുപ്പെട്ടവരില്‍ ഗര്‍ഭിണികള്‍ ഉള്‍പ്പടെ ഉള്ളവര്‍ ഉണ്ടെന്നും നഴ്സിങ് സംഘടനാ വക്താവ് തികേശ്വരി സാഹു പറഞ്ഞു.

Leave a Reply

Your email address will not be published.