നവജാത ശിശുവിനെ കഴുത്ത് ഞെരിച്ച് കൊന്ന് ലോക്കറില്‍ സൂക്ഷിച്ചു; അമ്മ അറസ്റ്റില്‍

നവജാത ശിശുവിനെ കഴുത്ത് ഞെരിച്ച് കൊന്ന് ലോക്കറില്‍ സൂക്ഷിച്ചു; അമ്മ അറസ്റ്റില്‍

ടോക്കിയോ: സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തി മൃതദേഹം ലോക്കറില്‍ സൂക്ഷിച്ചു. ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത് ജപ്പാനിലെ ടോക്കിയോയിലാണ്. 25 വയസ്സുള്ള ജാപ്പനീസ് യുവതി മാവോ ടോഗായാണ് ഈ കൊടും ക്രൂരത ചെയ്തത്. മാവോ ടോഗാ കഫേയിലെ സ്വകാര്യ മുറിയിലാണ് പ്രസവിച്ചത്. ഇത് ആരും അറിയാതിരിക്കാനായി കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു.

ശേഷം മൃതദേഹം കവറിവല്‍ പൊതിഞ്ഞ് സ്യൂട്ട്കേസിലാക്കി കഫേയിലെ ലോക്കറില്‍ സൂക്ഷിക്കുകയായിരുന്നു. ദുര്‍ഗന്ധം വമിച്ചതോടെ നടത്തിയ പരിശോേധനയിലാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മൃതദേഹം സൂക്ഷിക്കാനായി മാത്രമായിരുന്നു യുവതി ലോക്കര്‍ വാടകയ്ക്ക് എടുത്തതെന്നാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published.