പഞ്ചായത്ത് കിണറില്‍ അജ്ഞാത മൃതദേഹം

പഞ്ചായത്ത് കിണറില്‍ അജ്ഞാത മൃതദേഹം

കാസര്‍കോട്: മൊഗ്രാല്‍ പുത്തൂരില്‍ പഞ്ചായത്ത് കിണറില്‍ അജ്ഞാത മൃതദേഹം. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. മൊഗ്രാല്‍ പുത്തൂര്‍ ടൗണിലെ കിണറിലാണ് അജ്ഞാതനായ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരുന്നു.

Leave a Reply

Your email address will not be published.