അമിത വണ്ണത്തെ പമ്പ കടത്താന്‍ മുസമ്പി ജ്യൂസ്

അമിത വണ്ണത്തെ പമ്പ കടത്താന്‍ മുസമ്പി ജ്യൂസ്

അമിത വണ്ണം കുറയ്ക്കാനായി കഷ്ടപ്പെടുന്നവരാണ് ഇന്നത്തെ തലമുറയിലെ ഭൂരിഭാഗം ആളുകളും. എന്നാല്‍ എത്ര വ്യായാമം ചെയ്തിട്ടും ആഹാരം നിയന്ത്രിച്ചിട്ടും നമ്മുടെ പലരുടെയും വണ്ണം കുറയുന്നില്ല എന്ന പരാതിയാണ് കൂടുതല്‍. അത്തരത്തില്‍ വിഷമിച്ചിരിക്കുന്നവര്‍ക്കൊരു സന്തോഷ് വാര്‍ത്ത. അമിത വണ്ണത്തെ പമ്പ കടത്താന്‍ മുസമ്പി ജ്യൂസ് സഹായിക്കും.

മുസമ്പി ജ്യൂസിലെ സിട്രിക് ആസിഡ് വിശപ്പു കുറയ്ക്കാന്‍ ഏറെ സഹായിക്കും. ഇതില്‍ കൊഴുപ്പിന്റെ അളവ് ഏറെ കുറവാണ്. ഡയെറ്ററി ഫൈബര്‍ ധാരാളമടങ്ങിയ ഈ ജ്യൂസ് ദഹനം കൃത്യമായി നടക്കുന്നതിനും ഊര്‍ജം ലഭിയ്ക്കുന്നതിനും സഹായിക്കും. ഇതിന്റെ പള്‍പ്പില്‍ തന്നെ എല്ലാ ന്യൂട്രിയന്റുകളും അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ഗുണങ്ങള്‍ നഷ്ടപ്പെടാതെ ലഭിക്കും. ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും മുസമ്പി ജ്യൂസ് ഏറെ നല്ലതാണ്.

ഇത് കൊഴുപ്പു നീക്കിക്കളയുന്നതിന് സഹായകമാണ്. തടി കുറയ്ക്കാന്‍ മുസമ്പി ജ്യൂസ് ശരീരത്തിലെ കൊളസ്‌ട്രോള്‍ തോത് കുറയ്ക്കുന്നതിനും മുസമ്പി ജ്യൂസ് സഹായകമാണ്. ഇത് തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു പ്രധാന ഘടകമാണ്. മുസമ്പി ജ്യൂസില്‍ തേനും ചെറുചൂടുള്ള വെള്ളവും ചേര്‍ത്തു കുടിയ്ക്കുന്നത് തടി കുറയ്ക്കാന്‍ ഏറെ സഹായകമാണ്.

Leave a Reply

Your email address will not be published.