കൂട്ടമാനഭംഗക്കേസ്; പ്രതികള്‍ക്കു 30 ദിവസത്തിനുള്ളില്‍ ശിക്ഷ വിധിച്ച് ഒഡിഷ ഫാസ്റ്റ്ട്രാക്ക് കോടതി

കൂട്ടമാനഭംഗക്കേസ്; പ്രതികള്‍ക്കു 30 ദിവസത്തിനുള്ളില്‍ ശിക്ഷ വിധിച്ച് ഒഡിഷ ഫാസ്റ്റ്ട്രാക്ക് കോടതി

സാംബല്‍പുര്‍: കൂട്ടമാനഭംഗക്കേസില്‍ ഉള്‍പ്പെട്ട അഞ്ചു പ്രതികള്‍ക്കു 30 ദിവസത്തിനുള്ളില്‍ ശിക്ഷ വിധിച്ച് ഒഡിഷയിലെ ഫാസ്റ്റ്ട്രാക് കോടതി. പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്. പ്രായപൂര്‍ത്തിയാകാത്ത ഒരു പ്രതിയെ ദുര്‍ഗുണ പരിഹാരശാലയിലേക്കും അയച്ചു.

അഡീഷണല്‍ ജില്ലാ ജഡ്ജി സന്തോഷ് പാണ്ഡെയാണ് കേസില്‍ വാദം കേട്ടു വിധി പറഞ്ഞത്. ഒരു ദിവസം 14 മണിക്കൂര്‍വരെ തുടര്‍ച്ചയായി അദ്ദേഹം വാദം കേട്ടിരുന്നു. മേയ് രണ്ടിനായിരുന്നു സസന്‍ സ്വദേശിയായ പതിനാലുകാരിയെ ആറുപേര്‍ ചേര്‍ന്ന് കൂട്ടമാനഭംഗത്തിനിരയാക്കിയത്. സംഭവത്തിനു ദിവസങ്ങള്‍ക്കുശേഷം മാനസിക സംഘര്‍ഷം സഹിക്കാനാവാതെ പെണ്‍കുട്ടി ജീവനൊടുക്കുകയും ചെയ്തു.

Leave a Reply

Your email address will not be published.