ചില്‍ഡ്റണ്‍സ് ഹോമില്‍ ലൈംഗീകാതിക്രമങ്ങള്‍ കൂടുന്നതായി റിപ്പോര്‍ട്ട്

ചില്‍ഡ്റണ്‍സ് ഹോമില്‍ ലൈംഗീകാതിക്രമങ്ങള്‍ കൂടുന്നതായി റിപ്പോര്‍ട്ട്

പാട്ന: ചില്‍ഡ്റണ്‍സ് ഹോമില്‍ ലൈംഗീകാതിക്രമങ്ങള്‍ കൂടുന്നതായി റിപ്പോര്‍ട്ട്. പ്രായപൂര്‍ത്തിയാകാത്ത താമസിപ്പിക്കുന്ന ചില്‍ഡ്റണ്‍സ് ഹോമിലാണ് ലൈംഗീകാതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതായി ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് നടത്തിയ പഠനത്തില്‍ തെളിഞ്ഞു. ബീഹാര്‍ മുസാഫര്‍പൂരിലെ സാഹു റോഡില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന്റെ ചില്‍ഡ്റണ്‍സ് ഹോമില്‍ നടത്തിയ പഠനത്തിലാണ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.

റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സ്ഥാപനം നടത്തുന്ന എന്‍ജിഒ അസോസിയേഷനെതിരെ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മുസാഫര്‍പൂരിലെ വനിതാ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Leave a Reply

Your email address will not be published.