ദുബായില്‍ സഹോദരിമാരെ പീഡിപ്പിക്കാന്‍ ശ്രമിച്ച അറുപത്തൊന്‍പതുകാരന്‍ പിടിയില്‍

ദുബായില്‍ സഹോദരിമാരെ പീഡിപ്പിക്കാന്‍ ശ്രമിച്ച അറുപത്തൊന്‍പതുകാരന്‍ പിടിയില്‍

ദുബായ്: സഹോദരിമാരെ പീഡിപ്പിക്കാന്‍ ശ്രമിച്ച അറുപത്തൊന്‍പതുകാരന്‍ ദുബായില്‍ പിടിയില്‍. ഏപ്രില്‍ 22 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവം നടന്ന ദിവസം വൈകുന്നേരം 10 വയസുള്ള തന്റെ മൂത്തമകള്‍ പേടിച്ച അവസ്ഥയില്‍ വീട്ടിലെത്തുകയും സ്‌കൂള്‍ വിട്ടുവരുന്ന വഴി ഒരാള്‍ പിറകില്‍ നിന്ന് കയറിപ്പിടിക്കുകയും കവിളില്‍ ചുംബിച്ചതായി പറഞ്ഞതായും പിതാവ് മൊഴി നല്‍കി. കുതറിമാറാന്‍ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇയാളെ കണ്ടെത്തിയത്.

എന്നാല്‍ ഇയാള്‍ കുറ്റം നിഷേധിക്കുകയുണ്ടായി. പെണ്‍കുട്ടി തന്റെ മകളെപ്പോലെയാണെന്നും അതുകൊണ്ടാണ് ചുംബിച്ചതെന്നുമായിരുന്നു ഇയാളുടെ വാദം. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ കണ്ടശേഷം ഇയാള്‍ കുറ്റം സമ്മതിക്കുകയും മാപ്പ് അപേക്ഷിക്കുകയും ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥരോട് കുറ്റം സമ്മതിച്ചശേഷം പെണ്‍കുട്ടിയുടെ 8 വയസുള്ള അനിയത്തിയേയും ഇത്തരത്തില്‍ താന്‍ ഒരു മാസം മുന്‍പ് ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും ഇയാള്‍ പറയുകയുണ്ടായി.

Leave a Reply

Your email address will not be published.