രാജ്യത്തെ മൂന്ന് സ്‌കൂളുകള്‍ക്ക് നേരെ അക്രമം; വ്യാപകമായ നാശനഷ്ടങ്ങള്‍

രാജ്യത്തെ മൂന്ന് സ്‌കൂളുകള്‍ക്ക് നേരെ അക്രമം; വ്യാപകമായ നാശനഷ്ടങ്ങള്‍

മനാമ: രാജ്യത്തെ മൂന്ന് സ്‌കൂളുകള്‍ക്ക് നേരെ നടന്ന അക്രമ പ്രവര്‍ത്തനങ്ങളില്‍ നാശനഷ്ടം സംഭവിച്ചതായി വിദ്യാഭ്യാസ മന്ത്രാലയത്തിലെ പി.ആര്‍ വിഭാഗം അറിയിച്ചു. മുന്ദിര്‍ ബിന്‍ സാവി അത്തമീമി പ്രൈമറി ആണ്‍കുട്ടികളുടെ സ്‌കൂളിലെ സ്പോര്‍ട്സ് ഹാളിന്റെ ജനല്‍ ചില്ലുകള്‍ കല്ലെറിഞ്ഞ് തകര്‍ക്കുകയും അല്‍മഅ്മുന്‍ പ്രൈമറി ആണ്‍കുട്ടികളുടെ സ്‌കൂളിന് നേരെ സ്ഫോടക വസ്തുക്കള്‍ വലിച്ചെറിയുകയും ഇസല്മാബാദ് പ്രൈമറി പെണ്‍കുട്ടികളുടെ സ്‌കൂള്‍ മതിലിനടുത്തുള്ള മാലിന്യ വീപ്പ പെട്രോളൊഴിച്ച് കത്തിക്കുകയും മതിലിന് കേടു വരുത്തുകയും ചെയ്തു.

ഏറെ കാലത്തിന് ശേഷം ഇതാദ്യമായാണ് സ്‌കൂളുകള്‍ക്ക് നേരെ അക്രമ പ്രവര്‍ത്തനങ്ങളുണ്ടാകുന്നത്. ഇതിന് പിന്നിലുള്ളവരെ കണ്ടെത്തുകയും നിയമ നടപടി സ്വീകരിക്കുകയും ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published.