ഹൊസ്ദുര്‍ഗ്ഗ് അംഗണ്‍വാടി നിട്ടടുക്കം പ്രവേശനോത്സവം നടത്തി

ഹൊസ്ദുര്‍ഗ്ഗ് അംഗണ്‍വാടി നിട്ടടുക്കം പ്രവേശനോത്സവം നടത്തി

കാഞ്ഞങ്ങാട്‌: ഹൊസ്ദുര്‍ഗ്ഗ് അംഗണ്‍വാടി നിട്ടടുക്കം പ്രവേശനോത്സവം നടത്തി. കൗണ്‍സിലര്‍ എച്ച് .ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ എച്ച്.ആര്‍.സുകന്യ അധ്യക്ഷയായി. ബി.പരമേശ്വരന്‍, എച്ച്.കെ.ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു. കെ. നാരായണി ടീച്ചര്‍ (റിട്ടയേര്‍ഡ്) പോഷകാഹാരത്തെക്കുറിച്ച് ക്ലാസ്സെടുത്തു. മാനവീയം ക്ലബ്, കൗണ്‍സിലര്‍ എച്ച്.ആര്‍.സുകന്യ എന്നിവര്‍ നല്‍കിയ സൗജന്യ പഠനോപകരണം വി.വി.പ്രസന്നകുമാരി വിതരണം ചെയ്തു. അംഗണ്‍വാടി ടീച്ചര്‍ കെ.സിന്ധു സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published.