സൗദിയില്‍ വാഹനാപകടം : മൂന്നു പേര്‍ക്ക് പരിക്ക് : രണ്ടുപേരുടെ നില ഗുരുതരം

സൗദിയില്‍ വാഹനാപകടം : മൂന്നു പേര്‍ക്ക് പരിക്ക് : രണ്ടുപേരുടെ നില ഗുരുതരം

അസീര്‍: സൗദിയില്‍ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് മൂന്നു പേര്‍ക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരം. അസീറില്‍ റഫീദ് ജംഗ്ഷനിലെ റഅല എന്ന സ്ഥലത്ത് തിങ്കളാഴ്ച പുലര്‍ച്ചെ സൗദി സമയം പന്ത്രണ്ടോടെയായിരുന്നു അപകടം. പരിക്കേറ്റവര്‍ മഹായില്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആണെന്നും അപകടത്തില്‍പ്പെട്ടവര്‍ ഏത് രാജ്യക്കാരാണെന്ന വിവരം ഇതുവരെ അറിവായിട്ടില്ലെന്നും അസീര്‍ പ്രവിശൃയിലെ റെഡ് ക്രസന്റ് വിഭാഗം വക്താവ് മുഹമ്മദ് ബിന്‍ ഹസ്സന്‍ അല്‍ ഷെഹ്രി അറിയിച്ചു.

Leave a Reply

Your email address will not be published.