നിസാന്‍ ഇന്ത്യ ആധുനിക സവിശേഷതകളോട് കൂടിയ നിസാന്‍ കണക്റ്റ് പുറത്തിറക്കി.

നിസാന്‍ ഇന്ത്യ ആധുനിക സവിശേഷതകളോട് കൂടിയ നിസാന്‍ കണക്റ്റ് പുറത്തിറക്കി.

കൊച്ചി: നിസാന്‍ ഇന്ത്യ ആധുനിക സവിശേഷതകളോട് കൂടിയ വിനിമയ പ്ളാറ്റ് ഫോം നിസാന്‍ കണക്റ്റ് പുറത്തിറക്കി. വാഹന നിയന്ത്രണം, സൗകര്യം, സുരക്ഷ, സോഷ്യല്‍ മീഡിയ ഷെയറിങ്ങ് എന്നിവക്കാവശ്യമായ 18 പുതിയ ഫീച്ചറുകളുമായാണ് നിസാന്‍ കണക്റ്റ് അവതരിപ്പിച്ചിരിക്കുന്നത്. 3 വര്‍ഷത്തേക്ക് വരിസംഖ്യ ഒന്നും ഈടാക്കാതെ ലഭ്യമാകുന്ന നിസാന്‍ കണക്റ്റ് മൈക്ര, സണ്ണി, ടെറാനോ തുടങ്ങിയ നിസാന്റെ എല്ലാ വാഹനങ്ങള്‍ക്കും ലഭ്യമാണ്.

50ലേറെ ഫീച്ചറുകളുമായി വരുന്ന നിസാന്‍ കണക്റ്റ് ഡ്രൈവിങ്ങ് സുരക്ഷ, വാഹന നിയന്ത്രണം എന്നിവ ലക്ഷ്യമാക്കിയുള്ളതാണ്. നിസാന്‍ കണക്റ്റിന്റെ വേ ടു മൈ കാര്‍ ഫീച്ചര്‍ പാര്‍ക്കിങ്ങ് ലോട്ടില്‍ വാഹനം എളുപ്പത്തില്‍ കണ്ടെത്താന്‍ സഹായിക്കും. നിസാന്‍ കണക്റ്റ് കാറിന്റെ സൂക്ഷ്മമായ ഓരോ വിവരങ്ങള്‍ പോലും ഉപഭോക്താവിനെ അറിയിക്കാന്‍ സഹായിക്കുമെന്ന് നിസാന്‍ മോട്ടോര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാര്‍ക്കറ്റിങ്ങ് വൈസ് പ്രസിഡണ്ട് പീറ്റര്‍ ക്ലിസോള്‍ഡ് പറഞ്ഞു.

2017 ഇന്ത്യന്‍ വിപണി മാത്രം ലക്ഷ്യമിട്ടാണ് റെനോ നിസാന്‍ ടെക്നോളജി ബിസിനസ് സെന്റര്‍ ഇന്ത്യ നിസാന്‍ കണക്റ്റ് വികസിപ്പിച്ചത്. ഫാക്ടറിയില്‍ നിന്നു തന്നെ ഘടിപ്പിച്ച കണക്റ്റഡ് കാര്‍ ടെക്നോളജി സൊല്യൂഷനാണ് നിസാന്‍ കണക്റ്റ്. ഒരു ബട്ടണ്‍ ഞെക്കിയാല്‍ സര്‍വീസ് ബുക്കിങ്ങ്, റോഡ് സൈഡ് അസിസ്റ്റന്‍സ് എന്നീ സേവനങ്ങള്‍ ലഭ്യമാക്കാനും നിസാന്‍ കോള്‍ സെന്റര്‍, ഡീലര്‍ഷിപ്പ് എന്നിവയുടെ സേവനങ്ങള്‍ ലഭ്യമാക്കാനും നിസാന്‍ കണക്റ്റിലൂടെ സാധിക്കും.

ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിലെ ആപ്പ് സ്റ്റോറുകള്‍ വഴി നിസാന്‍ കണക്റ്റ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. www.nissanconnect.in
വഴി ആപ്പ് നിരീക്ഷിക്കാനും കസ്റ്റമൈസ് ചെയ്യാനും സാധിക്കും.

Leave a Reply

Your email address will not be published.