‘സഞ്ജു’ എന്ന് പേരിട്ടതിന് പിന്നിലെ കാരണം വെളിപ്പെടുത്തി രാജ്കുമാര്‍ ഹിറാനി

‘സഞ്ജു’ എന്ന് പേരിട്ടതിന് പിന്നിലെ കാരണം വെളിപ്പെടുത്തി രാജ്കുമാര്‍ ഹിറാനി

ന്യൂഡല്‍ഹി: സഞ്ജയ്ദത്തിന്റെ ബയോപിക് ചിത്രത്തിന് സഞ്ജു എന്ന് പേരിട്ടതിന് പിന്നിലെ കാരണം വെളിപ്പെടുത്തി സംവിധായകന്‍ രാജ്കുമാര്‍ ഹിറാനി. സഞ്ജയ്ദത്തിന്റെ അമ്മയും പ്രശസ്ത ബോളിവുഡ് താരവുമായ നര്‍ഗീസ് ദത്തിന് സഞ്ജു എന്ന വിളിപ്പേരാണ് ഇഷ്ടം. സഞ്ജു എന്നാണ് അവര്‍ തന്റെ മകനെ വിളിക്കുന്നത്.

അങ്ങനെ വിളിക്കാനാണ് നര്‍ഗീസ് ദത്തിന് താല്‍പ്പര്യം അതിനാലാണ് ഈ പേര് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തില്‍ നര്‍ഗീസ് ദത്തായി അഭിനയിക്കുന്നത് മനീഷ കൊയ്രാളയാണ്. രണ്‍ബീര്‍ കപൂര്‍ നായകനാവുന്ന ചിത്രത്തില്‍ സോനം കപൂര്‍, വിക്കി കൗശല്‍, പരേഷ് റാവല്‍, കരീഷ്മ തന്ന എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Leave a Reply

Your email address will not be published.