ഭീമാ-കൊറെഗാവ് കലാപവുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍ അറസ്റ്റില്‍

ഭീമാ-കൊറെഗാവ് കലാപവുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍ അറസ്റ്റില്‍

മഹാരാഷ്ട്ര: ഭീമാ കൊറെഗാവ് കലാപവുമായി ബന്ധപ്പെട്ട് പൂനെ പൊലീസ് അഞ്ചുപേരെ അറസ്റ്റ് ചെയ്തു. മുംബൈ, നാഗ്പൂര്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഡല്‍ഹി പൊലീസിന്റെ സഹായത്തോടെയാണ് റാണാ ജേക്കബ് എന്നയാളെ പൂനെ പൊലീസ് ഡല്‍ഹിയില്‍ നിന്നും അറസ്റ്റ് ചെയ്തത്. ഇയാളെ ഡല്‍ഹി കോടതി രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു.

സുരേന്ദ്ര ഗാഡ്ലിങ്, റോണാ വില്‍സണ്‍, മഹേഷ് റോത്ത് എന്നിവരാണ് അറസ്റ്റിലായ മറ്റ് വ്യക്തികള്‍. നാഗ്പൂര്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ സോമ സെന്‍ ആണ് അവസാനം അറസ്റ്റിലായ വ്യക്തി. ഭീമാ കൊറെഗാവ് കലാപത്തിന്റെ ഇരുനൂറാം വാര്‍ഷികത്തില്‍ ജനുവരിയില്‍ നടന്ന കലാപത്തില്‍ ഒരു യുവാവ് മരണപ്പെടുകയും ധാരാളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.1818 ജനുവരി 1ന് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്ബനിയും ബാജിറാവു രണ്ടാമന്റെ പേഷ്വന്‍ സൈന്യവും തമ്മില്‍ കോറേഗാവ് ഭീമയില്‍ വച്ച് നടന്ന ഏറ്റുമുട്ടലാണ് കോറേഗാവ് യുദ്ധം എന്നറിയപ്പെടുന്നത്.

Leave a Reply

Your email address will not be published.