ഇലക്ട്രിക് വാഹനങ്ങളെ നിരത്തിലെത്തിക്കാനൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്

ഇലക്ട്രിക് വാഹനങ്ങളെ നിരത്തിലെത്തിക്കാനൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്

മുംബൈ: ഇലക്ട്രിക് വാഹനങ്ങളെ നിരത്തിലെത്തിക്കാനൊരുങ്ങി ബുള്ളറ്റ് ബ്രാന്‍ഡ് നിര്‍മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ്. കമ്പനിയിലെ വിദഗ്ധരുടെ ടീം ഇലക്ട്രിക് വാഹന പ്ലാറ്റ്ഫോം തയാറാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. യുകെയിലെ ടെക്നോളജി സെന്ററിലാണ് ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.

ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ പ്ലാറ്റ്ഫോം നിര്‍മാണത്തിനുള്ള പദ്ധതികളുമായി മുന്നോട്ട് പോവുകയാണെന്ന് റോയല്‍ എന്‍ഫീല്‍ഡ് ഉടമകളായ ഐഷര്‍ മോട്ടോഴ്സ് മാനേജിങ് ഡയറക്ടര്‍ സിദ്ധാര്‍ഥ വിക്രം ലാല്‍ പറഞ്ഞു.

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അതീവ പരിഗണന നല്കുന്നതിനാല്‍ ഹീറോ മോട്ടോ കോര്‍പ്, ബജാജ് ഓട്ടോ, ടിവിഎസ് മോട്ടോര്‍, ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ തുടങ്ങിയ ഇരുചക്രവാഹന നിര്‍മാതാക്കളും ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോകുന്നുണ്ട്.

Leave a Reply

Your email address will not be published.