അഗ്‌നിപര്‍വ്വത സ്ഫോടനം : നിരവധിപേരെ കാണാതായി

അഗ്‌നിപര്‍വ്വത സ്ഫോടനം : നിരവധിപേരെ കാണാതായി

ഗ്വാട്ടിമാല സിറ്റി: അഗ്‌നിപര്‍വ്വത സ്ഫോടനത്തെത്തുടര്‍ന്ന് നിരവധിപേരെയാണ് കാണാതായത്. ഗ്വാട്ടിമാലയില്‍ ഫ്യൂഗോ അഗ്‌നിപര്‍വ്വത സ്ഫോടനത്തെത്തുടര്‍ന്ന് 192 പേരെ കാണാതായി. 75 പേരാണ് ഇതുവരെ മരിച്ചത്. അഗ്‌നിപര്‍വ്വതത്തിന്റെ തെക്കുഭാഗത്തുനിന്നും വീണ്ടും ലാവകളും വാതകങ്ങളും മറ്റും പ്രവഹിച്ചതിനാല്‍ ചൊവ്വാഴ്ച രക്ഷാപ്രവര്‍ത്തനം തടസപ്പെട്ടിരുന്നു. പ്രദേശത്തുനിന്നും 3000ത്തിലധികം പേരെ ഒഴിപ്പിച്ചിട്ടുണ്ട്. ഞായറാഴ്ചയുണ്ടായ അഗിനിപര്‍വ്വത സ്ഫോടനം 1.7 ദശലക്ഷം പേരെയാണ് ബാധിച്ചത്.

Leave a Reply

Your email address will not be published.