ഓഹരിവിപണിയില്‍ നേട്ടത്തോടെ തുടക്കം; സെന്‍സെക്സ് 272 പോയിന്റ് ഉയര്‍ന്നു

ഓഹരിവിപണിയില്‍ നേട്ടത്തോടെ തുടക്കം; സെന്‍സെക്സ് 272 പോയിന്റ് ഉയര്‍ന്നു

മുംബൈ: തുടര്‍ച്ചയായി രണ്ടാം ദിവസവും സൂചികകള്‍ മികച്ച നേട്ടത്തില്‍. സെന്‍സെക്സ് 272 പോയിന്റ് നേട്ടത്തില്‍ 35451ലും നിഫ്റ്റി 83 പോയിന്റ് ഉയര്‍ന്ന് 10,767ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1267 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 302 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഐസിഐസിഐ ബാങ്ക്, ഹിന്‍ഡാല്‍കോ, ഒഎന്‍ജിസി, ഇന്‍ഫോസിസ്, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, വിപ്രോ, എച്ച്സിഎല്‍ ടെക്, ടാറ്റ സ്റ്റീല്‍, റിലയന്‍സ്, ആക്സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ടെക് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്സ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ഭാരതി എയര്‍ടെല്‍, കോള്‍ ഇന്ത്യ, ഭാരതി ഇന്‍ഫ്രാടെല്‍, ടൈറ്റന്‍ കമ്ബനി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Leave a Reply

Your email address will not be published.