കെഎസ്ടിപി റോഡില്‍ സ്‌കൂട്ടറില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് സ്റ്റാര്‍ ഹോട്ടല്‍ ജീവനക്കാരന് ദാരുണാന്ത്യം

കെഎസ്ടിപി റോഡില്‍ സ്‌കൂട്ടറില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് സ്റ്റാര്‍ ഹോട്ടല്‍ ജീവനക്കാരന് ദാരുണാന്ത്യം

ഉദുമ: കെഎസ്ടിപി റോഡില്‍ സ്‌കൂട്ടറില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് സ്റ്റാര്‍ ഹോട്ടല്‍ ജീവനക്കാരന് ദാരുണാന്ത്യം. മേല്‍പറമ്പ് നടക്കാല്‍ കുന്നരുവത്തെ പരേതനായ നാരായണന്റെ മകന്‍ നവീന്‍ (22)ആണ് മരിച്ചത്. ബേബിയാണ് മരിച്ച നവീന്റെ മാതാവ്. ഇന്ന് രാവിലെ 6.30 മണിയോടെ ഉദുമ റെയില്‍വേ ഗേറ്റിന് സമീപം ഡിവൈഡറിന് അടുത്ത് വെച്ചാണ് അപകടമുണ്ടായത്. ഇവിടെ ഡിവൈഡറിന്റെ ജോലി നടന്നു വരികയാണ്.

ഉദുമ കപ്പില്‍ താജ് ഹോട്ടലിലെ ജീവനക്കാരനാണ് നവീന്‍. രാവിലെ വീട്ടില്‍ നിന്നും ഹോട്ടലില്‍ ജോലിക്കായി പോകുമ്പോള്‍ കൊട്ടാരക്കരയില്‍ നിന്നും കൊല്ലൂരിലേയ്ക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സ്‌കാനിയ ബസിടിച്ചാണ് അപകടം സംഭവിച്ചത്. നവീന്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. മൃതദേഹം ഉദുമ നഴ്‌സിംഗ് ഹോമിലേക്ക് മാറ്റി. കെഎസ്ആര്‍ടിസി ബസും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തതായി ബേക്കല്‍ എസ്‌ഐ അറിയിച്ചു.

Leave a Reply

Your email address will not be published.