സപര്യ സാംസ്‌കാരിക സമിതിയുടെ സാമൂഹ്യ സേവാ പുരസ്‌കാരം കാഞ്ഞങ്ങാട്ടെ മിംടെക് മാരുതി മെഡിക്കല്‍ ഇന്‍സ്റ്റിട്യൂട്ടിന്

സപര്യ സാംസ്‌കാരിക സമിതിയുടെ സാമൂഹ്യ സേവാ പുരസ്‌കാരം കാഞ്ഞങ്ങാട്ടെ മിംടെക് മാരുതി മെഡിക്കല്‍ ഇന്‍സ്റ്റിട്യൂട്ടിന്

കാഞ്ഞങ്ങാട്: സപര്യ സാംസ്‌കാരിക സമിതിയുടെ സാമൂഹ്യ സേവാ പുരസ്‌കാരം കാഞ്ഞങ്ങാട്ടെ മിംടെക് മാരുതി മെഡിക്കല്‍ ഇന്‍സ്റ്റിട്യൂട്ടിനു വേണ്ടി എസ് പി ഷാജി പ്രശസ്ത കവി എസ്. രമേശന്‍ നായരില്‍ നിന്നു സ്വീകരിച്ചു. സാമൂഹ്യസേവനരംഗത്തെ മികച്ച സംഭാവനകള്‍ക്കാണ് മിംടെക് മാരുതി ഇന്‍സ്റ്റിറ്റ്യൂട്ടിന് അവാര്‍ഡ് നല്‍കിയത്.

യേനപ്പോയ മെഡിക്കല്‍ കോളേജുമായി സഹകരിച്ച് ഇരുന്നൂറോളം രോഗികള്‍ക്ക് വര്‍ഷംതോറും ഒരു ലക്ഷം രൂപ വരെ സൗജന്യ ഓപ്പറേഷന്‍, സഹായം 800 ഓളം നേത്ര രോഗികള്‍ക്ക് സൗജന്യ തിമിര ശസ്ത്രക്രിയ, കോങ്കണ്ണ് വിമുക്ത ശസ്ത്രക്രിയ, സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ സൗജന്യ യോഗ പരിശീലനം, സ്ഥാപനത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സ്‌റ്റൈഫെന്റ്, 100 ശതമാനം ജോലി, സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം, സ്‌പോക്കണ്‍ ഇംഗ്ലീഷ് പരിശീലനം, നിരവധി രോഗികള്‍ക്കു സാമ്പത്തിക സഹായം തുടങ്ങി നിരവധി സാമൂഹ്യ സേവാ പ്രവര്‍ത്തനങ്ങള്‍ മിംടെക് മാരുതി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്.

സപര്യ സാംസ്‌കാരിക സമിതിയുടെ ദൃശ്യ മാധ്യമ പുരസ്‌കാരം മനോരമ ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസിനും പത്ര മാധ്യമ പുരസ്‌കാരം മാതൃഭൂമി കണ്ണൂര്‍ ബ്യൂറോ ചീഫ് കെ.ബാലകൃഷ്ണനും അധ്യാപക കീര്‍ത്തി പുരസ്‌കാരം കെ.രവീന്ദ്രനും സമ്മാനിച്ചു. പുരസ്‌കാര സമര്‍പ്പണം ഡോ. ടി.എ.സുന്ദര്‍ മേനോന്‍ ഉദ്ഘാടനം ചെയ്തു. സപര്യ സാംസ്‌കാരിക സമിതി പ്രസിഡന്റ് ഡോ. ആര്‍.സി.കരിപ്പത്ത് അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ നീലേശ്വരം, വിജയ് നീലകണ്ഠന്‍, രാജേഷ് ആചാര്യ താമരക്കുഴി എന്നിവരെ ആദരിച്ചു.

. സിവില്‍ സര്‍വീസ് പരീക്ഷയില്‍ റാങ്ക് ജേതാവ് ടി.കെവിഷ്ണു പ്രദീപിനെ ചടങ്ങില്‍ അനുമോദിച്ചു. സപര്യ സംസ്ഥാന ജനറല്‍ സെക്രട്ടറി സുകുമാരന്‍ പെരിയച്ചൂര്‍, ശിവപ്രസാദ് എസ്.ഷേണായ്, ഇ.വി.ജയകൃഷ്ണന്‍, പ്രഫ. സി.പി.രാജീവന്‍, പി.ദാമോദരപ്പണിക്കര്‍, രവീന്ദ്രന്‍ തൃക്കരിപ്പൂര്‍, കെ.എന്‍.രാധാകൃഷ്ണന്‍, ബി.മുകുന്ദ് പ്രഭു, ചന്ദ്രശേഖരന്‍ നീലേശ്വരം, രാജേഷ് പുതിയകണ്ടം എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.